കെറി: കൗണ്ടി കെറിയിൽ കർഷകൻ മൈക്കൽ ഗെയ്നിനെ കൊലപ്പെടുത്തിയെന്ന സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തയാളെ പോലീസ് വിട്ടയച്ചു. 50 കാരനെ ആണ് കുറ്റങ്ങൾ ഒന്നും ചുമത്താതെ വിട്ടയച്ചത്. ഞായറാഴ്ച കസ്റ്റഡിയിൽ എടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു.
കില്ലർണി ഗാർഡ സ്റ്റേഷനിൽ ആയിരുന്നു 50 കാരനെ പാർപ്പിച്ചിരുന്നത്. ഇയാളെ ഗാർഡ സൂപ്രണ്ടന്റ് ആറ് മണിക്കൂറും, ചീഫ് സൂപ്രണ്ടന്റ് 12 മണിക്കൂറും ചോദ്യം ചെയ്തു. ഇതിന് ശേഷം വിട്ടയക്കുകയായിരുന്നു. അതേസമയം മൈക്കൽ ഗെയ്നിന്റെ കൃഷിയിടത്തിൽ ശാസ്ത്രീയ പരിശോധനകൾ തുടരുകയാണ്.
Discussion about this post

