ഡബ്ലിൻ: പ്രധാനമന്ത്രി മീഹോൾ മാർട്ടിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി. അത്ലോണിലെ കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. ഇയാൾക്ക് മേൽ കോടതി കുറ്റം ചുമത്തി.
22 വയസ്സുള്ള കോറി ഒ കോണറാണ് കേസിലെ പ്രതി. 2025 ഒക്ടോബർ 22 ന് ആയിരുന്നു മാർട്ടിനെ കൊലപ്പെടുത്തുമെന്ന് ഇയാൾ ഭീഷണി മുഴക്കിയത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഭീഷണി. തുടർന്ന് അറസ്റ്റും മറ്റ് നടപടികളും സ്വീകരിക്കുകയായിരുന്നു. അത്ലോൺ ജില്ലാ കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്.
Discussion about this post

