ഡബ്ലിൻ: ബ്ലാഞ്ചാർഡ്സ്ടൗണിൽ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോഷണശ്രമത്തിനിടെ ഉണ്ടായ ആക്രമണത്തിലാണ് 30 കാരൻ കൊല്ലപ്പെട്ടത് എന്നാണ് വിവരം. മിൽ റോഡിൽ താമസിക്കുന്ന അലക്സ് കൗഫ്ളാൻ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നായിരുന്നു കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഞായറാഴ്ച ആയിരുന്നു അലക്സിന് നേരെ ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ അലക്സ് മൂന്ന് ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു.
Discussion about this post

