മേരി എൽമെസ് പാലം താൽക്കാലികമായി അടച്ചിട്ടതായി കോർക്ക് സിറ്റി കൗൺസിൽ . “പൊതുജന സുരക്ഷയുടെ താൽപ്പര്യാർത്ഥം” പാലം അടച്ചതാണെന്ന് കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ആഴ്ച അവസാനം നടന്ന ക്രമസമാധാന സംഭവത്തെത്തുടർന്നുണ്ടായ കേടുപാടുകളെ തുടർന്നാണ് പാലം അടച്ചിടുന്നത്.
പാലത്തിന്റെ കിഴക്കൻ മുകൾഭാഗത്തുള്ള നിരവധി തടി ഡെക്കിംഗ് പാനലുകൾക്ക് ഞായറാഴ്ച രാത്രി ജോയ്റൈഡിംഗ് സംഭവത്തിനിടെ കേടുപാടുകൾ സംഭവിച്ചതായി ലോക്കൽ അതോറിറ്റിയുടെ വക്താവ് പറഞ്ഞിരുന്നു.
നഗരമധ്യത്തിലൂടെ ഒരു കൂട്ടം യുവാക്കളാണ് നിയമവിരുദ്ധമായി യൂട്ടിലിറ്റി വാഹനം എടുത്ത് ഓടിച്ചത് . ജോയ്റൈഡിംഗ് സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ‘ താത്കാലിക അപകടസാധ്യത ലഘൂകരണ നടപടികൾ നടപ്പിലാക്കുന്നതിനും പ്രവേശനം പുനഃസ്ഥാപിക്കുന്നതിനുമായി കോർക്ക് സിറ്റി കൗൺസിൽ പാലം എത്രയും വേഗം വീണ്ടും തുറക്കാൻ കഠിനമായി പരിശ്രമിക്കുന്നു . അറ്റകുറ്റപ്പണികളുടെ മുഴുവൻ ചെലവും ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.‘ എന്നും ലോക്കൽ അതോറിറ്റി വക്താവ് പറഞ്ഞു.
സെന്റ് പാട്രിക്സ് കടവിനെ മർച്ചന്റ്സ് കടവുമായി ബന്ധിപ്പിക്കുന്ന മേരി എൽമെസ് പാലം, നഗരമധ്യത്തിനും മാക് കർട്ടൻ സ്ട്രീറ്റിനും ഇടയിൽ സഞ്ചരിക്കുന്ന ആളുകൾക്കിടയിൽ സൈക്ലിംഗും നടത്തവും പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്ഥാപിച്ചത്.

