ഡബ്ലിൻ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാം നാഷണൽ കൺവെൻഷനും നോക്ക് തീർത്ഥാടനവും ഈ മാസം 26 ന് നടക്കും. നമ്മുടെ വിശ്വാസവും പാരമ്പര്യവും പ്രഖ്യാപിക്കാം എന്ന സന്ദേശത്തോടെയാണ് ഇക്കുറി പരിപാടി സംഘടിപ്പിക്കുന്നത്. മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 9 മണി മുതൽ പരിപാടി ആരംഭിക്കും. വൈകീട്ട് മൂന്ന് മണിവരെയാണ് പരിപാടികൾ. കൂരിയാ ബിഷപ്പ് അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ പരിപാടികൾക്ക് നേതൃത്വം നൽകും. വിശുദ്ധ കുർബാന, ജപമാല, പ്രദക്ഷിണം മുതലായവ ഉണ്ടാകും. ഡബ്ലിൻ, കോർക്ക്, ഗാൽവേ, ലിമെറിക്ക്, ബെൽഫാസ്റ്റ് തുടങ്ങിയ കമ്യൂണിറ്റികളിൽ നിന്നുള്ള വൈദികരും വിശ്വാസികളും പരിപാടിയിൽ പങ്കെടുക്കും.

