ഡബ്ലിന്‍: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കാതറിൻ കൊനലിയ്ക്ക് വിജയം . എതിരാളിയായി മത്സരിച്ച മധ്യ–വലത് ഫിനഗേൽ പാർട്ടി നേതാവ് ഹെദർ ഹംഫ്രീസ് നേടിയ വോട്ടുകളുടെ ഇരട്ടിയിലധികം നേടിയാണ് 68 കാരിയായ കാതറിന് വിജയിയായത്. ഐറിഷ് പ്രധാനമന്ത്രി മീഷൽ മാർട്ടിന്റെ ഫിയാന ഫോയ്ൽ പാർട്ടിയുടെ സ്ഥാനാർഥിയായിരുന്ന ജിം ഗാവിൻ മൂന്നാഴ്ച മുൻപു പിന്മാറിയതോടെ മത്സരം കാതറിനും ഹെദറും തമ്മിലായിരുന്നു.
ഗോൾവേ സൗത്തിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു. നേരത്തെ ലേബർ പാർട്ടി പ്രതിനിധിയായും ഗോൾവേ മേയർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട് കാതറിൻ. കാതറിന് കൊണോളി 914,143 വോട്ടുകള്‍ നേടിയപ്പോള്‍ 213,738 വോട്ടുകള്‍ അസാധുവാക്കി. ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഹെദര്‍ ഹംഫ്രീസിന് 424,987വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ.

