ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഡബ്ലിൻ 18 ലെ ഫോക്സ്റോക്കിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്കുകൾ സാരമുള്ളതല്ല.
വെള്ളിയാഴ്ച രാത്രി 7.30 ഓടെ ആയിരുന്നു സംഭവം. നടന്ന് പോകുകയായിരുന്നു ഇരുവരും. ഇതിനിടെ നിയന്ത്രണംവിട്ട കാർ ഇവരെ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ ഇവർക്കൊഴികെ മറ്റാർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരം അറിയിക്കണം എന്നാണ് പോലീസ് നിർദ്ദേശം.
Discussion about this post

