മൊനാഗൻ: മൊനാഗനിൽ കഞ്ചാവ് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാരിക്മക്രോസിൽ ബുധനാഴ്ച ആയിരുന്നു സംഭവം. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വാറന്റിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പോലീസ് പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. 1,40,000 യൂറോ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത് എന്നാണ് പോലീസ് അറിയിക്കുന്നത്. പ്രതിയെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

