ഡബ്ലിൻ: ഡബ്ലിൻ ബസിന്റെ എക്സ്പ്രസോ സേവനങ്ങളിൽ മാറ്റം. തിങ്കളാഴ്ച രാവിലെ മുതൽ മാറ്റങ്ങൾ നിലവിൽവരും. എക്സ്പ്രസോ സർവ്വീസുകളുടെ സമയക്രമത്തിലും സ്റ്റോപ്പുകളിലും സുപ്രധാന മാറ്റങ്ങളാണ് ഡബ്ലിൻ ബസ് കൊണ്ടുവരുന്നത്.
27x, 32x, 33x, 39x, 41x, X25, X26, X27, X28, X30, X31, X32 എന്നീ റൂട്ടുകളിലാണ് മാറ്റങ്ങൾ. തിരക്കുള്ള സമയങ്ങളിൽ യാത്ര സൗകര്യപ്രദമാക്കാൻ പുതിയ മാറ്റങ്ങളിലൂടെ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പെംബ്രോക്ക് സ്ട്രീറ്റ് ലോവർ (785) മുതൽ സ്റ്റീഫൻസ് ഗ്രീൻ (842, 844) വരെ ഒമ്പത് ബസ് റൂട്ടുകളും ഉണ്ടാകും.
Discussion about this post

