ജീവനക്കാരുടെ കുറവ് കാരണം വേനൽക്കാലത്ത് വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളീൽ തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് എയർ ട്രാഫിക് കൺട്രോളർമാർ മുന്നറിയിപ്പ് നൽകി . ഡബ്ലിൻ വിമാനത്താവളത്തിൽ റൺവേ നിയന്ത്രണങ്ങളും കോർക്കിൽ രാത്രി മുഴുവൻ അടച്ചിടലും സമീപ ആഴ്ചകളിൽ ഉണ്ടായിട്ടുണ്ട്.
ഓവർടൈം ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും ഐറിഷ് എയർ ട്രാഫിക് കൺട്രോളേഴ്സ് അസോസിയേഷൻ പറഞ്ഞു.”എയർ ട്രാഫിക് കൺട്രോൾ റിക്രൂട്ട്മെന്റ് നടത്തിയിട്ടില്ല അല്ലെങ്കിൽ ആവശ്യമായ തലത്തിൽ റിക്രൂട്ട്മെന്റ് നടത്താൻ കഴിഞ്ഞിട്ടില്ല. വർഷാരംഭം മുതൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് “ ട്രാവൽ എക്സ്ട്രായുടെ എഡിറ്റർ ഇയോഗൻ കോറി പറഞ്ഞു.
Discussion about this post

