ഡബ്ലിൻ: നാഷണൽ ആംബുലൻസ് സർവ്വീസിലെ ജീവനക്കാർ അടുത്ത ആഴ്ച നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. കഴിഞ്ഞ ദിവസം ലേബർ കോടതിയും എച്ച്എസ്ഇയുമായുള്ള ചർച്ചകളിൽ സമവായത്തിൽ എത്തിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. കഴിഞ്ഞ ആഴ്ച 72 മണിക്കൂർ നീണ്ട പണി മുടക്കിന് ആയിരുന്നു ജീവനക്കാർ ആഹ്വാനം ചെയ്തത്.
എസ്ഐപിടിയുവും യുണൈറ്റും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. ശമ്പളവർധനവ് വേണമെന്നാണ് ഇവരുടെ ആവശ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച 24 മണിക്കൂർ നീണ്ട സമരവും അംഗങ്ങൾ സംഘടിപ്പിച്ചിരുന്നു. വിഷയത്തിൽ കഴിഞ്ഞ നാല് ദിവസമായി ചർച്ചകൾ തുടരുകയാണ്. ഇതിന് ശേഷമാണ് വിഷയത്തിൽ തീരുമാനം ഉണ്ടായിരിക്കുന്നത്.
Discussion about this post

