കിൽഡെയർ: കൗണ്ടി കിൽഡെയറിൽ സൈക്കിളും ട്രക്കും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 80 വയസ്സുള്ള സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കിൽഡെയറിലെ മൊണാസ്റ്റെറെവിനടുത്തുള്ള രതങ്കൻ റോഡിൽ ആയിരുന്നു സംഭവം.
രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടാകുന്നത്. സൈക്കിൾ യാത്രികയ്ക്കാണ് പരിക്കേറ്റത്. ഉടനെ തന്നെ ഇവരെ മേറ്റർ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല. സാങ്കേതിക പരിശോധനകൾക്കായി ഗാർഡ റോഡ് അടച്ചിട്ടു. അപകടത്തിന്റെ വിശദാംശങ്ങൾക്കായി പോലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post

