ഡബ്ലിൻ: റോഡ് സുരക്ഷ ലക്ഷ്യമിട്ട് പോലീസ് നടത്തിയ ഒു മാസം നീണ്ടുനിന്ന ദൗത്യത്തിനിടെ ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായത് 700 ലധികം പേർ. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച 765 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഡിസംബർ 1 മുതൽ ജനുവരി 5 വരെയായിരുന്നു പോലീസിന്റെ ദൗത്യം.
ഇക്കാലയളവിൽ 56 ശതമാനം ഡ്രൈവർമാർ ആയിരുന്നു മദ്യപിച്ച് വാഹനം ഓടിച്ചത്. 44 ശതമാനം പേർ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചു. ഗുരുതരമായ 70 വാഹനാപകടങ്ങൾ ആയിരുന്നു ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തത്. 26 മരണങ്ങളും ഉണ്ടായി. 10,000 ചെക്പോയിന്റുകൾ സ്ഥാപിച്ച് ആയിരുന്നു പരിശോധന.
Discussion about this post

