ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടത്തിൽ ഒരു മരണം. 70 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ ഹോളിക്രോസ് ആർ660 ൽ ആയിരുന്നു അപകടം ഉണ്ടായത്.
അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ചുള്ള വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
Discussion about this post

