ഡബ്ലിൻ: ബാങ്ക് വാരാന്ത്യ അവധിക്കാലത്ത് ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായത് 193 ഡ്രൈവർമാർ. റോഡ് സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച 660 ലധികം വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. ഇവയിൽ പകുതിയിലധികം വാഹനങ്ങൾക്കും ഇൻഷൂറൻസ് ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ജനുവരി 30 വെള്ളിയാഴ്ച മുതൽ ഫെബ്രുവരി രണ്ട് തിങ്കളാഴ്ചവരെയാണ് പരിശോധന നടത്തിയത്.
Discussion about this post

