ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ഹൃദയശസ്ത്രക്രിയ വിദഗ്ധരുടെ വർക്ക് ഫ്രം ഹോം വിവാദത്തിൽ. റോയൽ വിക്ടോറിയ ആശുപത്രിയിലെ ചില ഡോക്ടർമാരാണ് വീട്ടിൽ ഇരുന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്. സംഭവം വലിയ വിവാദം ആയതോടെ ഇനി മുതൽ വർക്ക് ഫ്രം ഹോം നൽകില്ലെന്ന് ആശുപത്രി അറിയിച്ചു.
രണ്ട് ഡോക്ടർമാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ആശുപത്രിയിൽ ഡോക്ടർമാർക്കിടയിൽ ഈ പ്രവണത വ്യാപകമായത് എന്നാണ് വിവരം. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് നോർതേൺ അയർലന്റ് ചെസ്റ്റ് ഹാർട്ട് ആൻഡ് സ്ട്രോക്ക് അഭിപ്രായപ്പെട്ടു.
Discussion about this post

