ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലൻഡിന്റെ നഴ്സ് വിംഗിന്റെ ദേശീയ സമ്മേളനം അടുത്ത മാസം. സെപ്തംബർ 19 ശനിയാഴ്ച ഐഎൻഎംഒ ആസ്ഥാനത്തുവച്ചാണ് പരിപാടി. സംഘടനയുടെ രണ്ടാമത്തെ ദേശീയ സമ്മേളനമാണ് 19 ന് നടക്കുന്നത്.
ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീലാണ് പരിപാടിയിലെ മുഖ്യാതിഥി. റോയൽ കോളേജ് ഓഫ് നഴ്സിംഗിന്റെ പ്രസിഡന്റും മലയാളിയുമായ ബിജോസ് സെബാസ്റ്റിയൻസ ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നിഹെ, അയർലൻഡ് ഡെപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ ഗ്രോണിയ ഷീറാൻ എന്നിവരും അതിഥികളായി പരിപാടിയിൽ പങ്കെടുക്കും. അയർലൻഡിൽ വർധിച്ചുവരുന്ന വംശീയ ആക്രമണങ്ങളാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ തീം.
Discussion about this post

