ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് ഐറിഷ് റോക്ക് ബാൻഡായ കൊഡലൈൻ. അവസാനപര്യടനത്തിന്റെ ഭാഗമായിട്ടാണ് ബാൻഡ് ഡബ്ലിനിലും പരിപാടി അവതരിപ്പിക്കുന്നത്. ഡബ്ലിൻ 3 അരീനയാണ് വേദി.
ഡിസംബർ 18 വെള്ളിയാഴ്ചയാണ് പരിപാടി. ജൂലൈ മൂന്ന് വെള്ളിയാഴ്ച മുതൽ പരിപാടികൾക്കായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും. 62.35 യൂറോ മുതൽ 73.20 യൂറോ വരെയാണ് ടിക്കറ്റുകളുടെ വിൽപ്പന. ടിക്കറ്റ്മാസ്റ്റർ വഴി ടിക്കറ്റുകൾ സ്വന്തമാക്കാം.
Discussion about this post

