ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അടുത്തിടെ വിരമിച്ച രോഹിത് ശർമ്മ ഈ വർഷത്തെ ഐപിഎൽ അവസാനിച്ചതിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനാകും . കഴിഞ്ഞ അഞ്ച് വർഷമായി രോഹിത് മുട്ടിനേറ്റ പരിക്ക് മൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ, ഐപിഎല്ലിന് ശേഷം അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാകും.
നിലവിൽ രോഹിത് ശർമ്മ 2027 ലോകകപ്പിനായി തയ്യാറെടുക്കുകയാണ്. അതുകൊണ്ട് തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാകാൻ ഇതാണ് ശരിയായ സമയമെന്നാണ് വിലയിരുത്തൽ. . ടീമിന്റെ ക്യാപ്റ്റനായതിനാലും വലിയ ടൂർണമെന്റുകൾ ഉള്ളതിനാലും രോഹിത് ശർമ്മ വളരെക്കാലമായി ഈ ശസ്ത്രക്രിയ മാറ്റിവയ്ക്കുകയായിരുന്നു.
2016 ൽ രോഹിത് ശർമ്മ ക്വാഡ് ടെൻഡോൺ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പിന്നീട് മൂന്ന് മാസത്തെ വിശ്രമത്തിനു ശേഷമാണ് അദ്ദേഹം സജീവമായത്.

