തമിഴ്നാട്ടിലെ തഞ്ചാവൂരിന്റെ ഹൃദയഭാഗത്താണ് ബൃഹദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . കലയുടെയും, സംസ്ക്കാരിക , പാരമ്പര്യങ്ങളുടെയും സമന്വയമായ ഈ ക്ഷേത്രം ഭാരതത്തിന്റെ അഭിമാനമാണ് . ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ നടി ശോഭനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത് .ബൃഹദീശ്വര ക്ഷേത്രത്തിൽ താരം സന്ദർശനം നടത്തുന്ന ദൃശ്യം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്
സ്വർണാഭരണങ്ങളോ വലിയ മേക്കപ്പോ ഇല്ലാതെ, ലളിതമായ വേഷത്തിലാണ് താരം എത്തിയത്. യാത്രകളോടും ചരിത്രത്തോടുമുള്ള തന്റെ താല്പര്യം ശോഭന പലപ്പോഴും പങ്കുവച്ചിട്ടുണ്ടെങ്കിലും തഞ്ചാവൂരിലെ ശോഭനയുടെ ദർശനം കലയും , ആത്മീയതയും ഒന്ന് ചേർന്ന സമന്വയമായിരുന്നു.
വാസ്തുശില്പവിദ്യയുടെ അഭിമാനസ്തംഭമായ ക്ഷേത്രം ഭരതനാട്യത്തെ നെഞ്ചിലേറ്റിയ ശോഭനയ്ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്. ക്ഷേത്രത്തിലെ ഗോപുരത്തിനും കല്ലുകളിൽ കൊത്തിവച്ച നൃത്ത മുദ്രകൾക്കും മുൻപിൽ ഏറെനേരം സമയം ചിലവഴിച്ച താരം, അവിടുത്തെ ശാന്തതയിലും പ്രൗഢിയിലും ലയിച്ചിരിക്കുന്ന ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

