പാലക്കാട് : നടി മീന ഗണേഷ് (81) അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു.
നൂറിലേറെ സിനിമകളിലും നിരവധി സീരിയലുകളിലും , നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മീശമാധവൻ, തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളിൽ അഭിനയിച്ച് ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കി.19–ാം വയസ്സിൽ ആദ്യ നാടകത്തിൽ അഭിനയിച്ചു.
1976-ൽ റിലീസായ മണിമുഴക്കമാണ് ആദ്യ ചിത്രം. നാടകരചയിതാവും സംവിധായകനുമായ എഎൻ ഗണേഷിന്റെ ഭാര്യയാണ് .സംവിധായകൻ മനോജ് ഗണേഷ് , സംഗീത എന്നിവരാണ് മക്കൾ . സംസ്ക്കാരം ഇന്ന് വൈകിട്ട് ഷൊർണൂർ ശാന്തിതീരത്ത്