ഡിസംബർ 5 ന് ലോകമെമ്പാടും റിലീസ് ചെയ്ത പുഷ്പ 2 എന്ന ചിത്രം ഇതിനകം 1000 കോടിയിലധികം കളക്ഷൻ നേടിക്കഴിഞ്ഞു. തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും അല്ലു അർജുൻ്റെ ചിത്രം വൻ കളക്ഷനാണ് നേടുന്നത്. ബോളിവുഡിലും പുഷ്പ ഫയറായി കുതിക്കുകയാണ്. ബോളിവുഡിലെ എല്ലാ റെക്കോർഡുകളും തകർത്തിരിക്കുകയാണ് പുഷ്പ 2. ഇപ്പോഴിതാ , ബോളിവുഡിലെ പ്രശസ്ത നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് പുഷ്പ 2 ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
‘ഹിന്ദി സിനിമാ വ്യവസായത്തിന് യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയുന്നില്ല. അതുകൊണ്ടാണ് തെന്നിന്ത്യൻ സിനിമകളുമായി പൊരുത്തപ്പെടാൻ കഴിയാത്തത്. ബോളിവുഡ് ഗ്ലാമറിലാണ് ശ്രദ്ധിക്കുന്നത് . പല നായകന്മാരും സംവിധായകരും സിക്സ് പാക്ക് , ഹോട്ട് ബേബ്, ഐറ്റം നമ്പറുകൾ എന്നിവ ആഗ്രഹിക്കുന്നു. അവർക്ക് അത് മതി. എന്നാൽ യാഥാർത്ഥ്യം അവർ അറിയുന്നില്ല . ബോളിവുഡ് താരങ്ങൾ കംഫർട്ട് സോണിൽ കഴിയുന്നു. അതിൽ നിന്ന് പുറത്ത് വരുന്നില്ല . പുഷ്പ 2 പോലൊരു സിനിമ നിങ്ങൾക്ക് നിർമ്മിക്കാൻ കഴിയില്ല ‘ – കങ്കണ പറഞ്ഞു.