ഗാൽവേ: ഐറിഷ് മലയാളി യുവാവ് അന്തരിച്ചു. ജയ്ജു ജേക്കബ് എന്ന 38 കാരനാണ് അന്തരിച്ചത്. ആണ്ടൂർ സ്വദേശിയാണ്. മൃതദേഹം നാളെ സംസ്കരിക്കും.
ഗാൽവേയിലെ ഹെഡ്ഫോർഡിൽ ആയിരുന്നു ജയ്ജു താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം രാവിലെ 9.30 മുതൽ 10.30 വരെ ആണ്ടൂർ കുടുംബ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം ഇവിടെ നിന്നും 11 മണിയോടെ മൃതദേഹം നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ തക്കോലിക്കാ ദേവാലയത്തിൽ എത്തിക്കും. നാലു മണിവരെ ഇവിടെ പൊതുദർശനം ഉണ്ടാകും. നാലരയോടെ ശുശ്രൂഷകൾ പൂർത്തിയാക്കി മൃതദേഹം സംസ്കരിക്കും. ഭാര്യ: നിമിഷ തോമസ് , മക്കൾ : ഐറിസ് എൽസ ജയ്ജു, അഗ്ന മറിയം ജയ്ജു
Discussion about this post

