- കിൽഡെയർ വാഹനാപകടം; പരിക്കേറ്റവർക്കായി സമാഹരിച്ചത് 7 ലക്ഷം യൂറോ
- വിവിധ കൗണ്ടികളിൽ മോഷണം ; അറസ്റ്റിലായ നാല് പേരെ കോടതിയിൽ ഹാജരാക്കി
- മെൽബണിൽ ഐറിഷ് യുവതി കൊലപ്പെട്ടു ; 45 കാരൻ കസ്റ്റഡിയിൽ
- ട്രംപിന്റെ ക്ലെയറിലെ നിര്‍മ്മാണ പദ്ധതിക്ക് ഭീഷണിയായി അപൂര്‍വ്വയിനം ഒച്ചുകള്‍ ; കമ്പനിയ്ക്ക് നോട്ടീസ്
- ലിമെറിക്കിൽ മുപ്പതുകാരി കൊല്ലപ്പെട്ട കേസ് ; അന്വേഷണം പുരോഗമിക്കുന്നു
- പെരുമഴയും കൊടുങ്കാറ്റുമുണ്ടാകും ; വരുന്നത് 100 വര്‍ഷത്തിനുള്ളിലെ ഏറ്റവും ശക്തമായ എല്‍ നിനോ
- വർഷങ്ങൾ നീണ്ട നിയമപോരാട്ടം : ആപ്പിള്‍ അയര്‍ലൻഡിൽ അടച്ച നികുതി 17.1 ബില്യണ്‍ ഡോളർ
- ദേവൻ ടിവികെ സംസ്ഥാന അധ്യക്ഷനായേക്കും ; വിജയുമായി കൂടിക്കാഴ്ച്ച ഉടൻ
ലേഖകന്‍: Anu Nair
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടൻ നിവിൻ പോളിക്കെതിരായ പീഡനപരാതി ഉയർന്നത് . കോതമംഗലം സ്വദേശിനി നൽകിയ പരാതി പ്രകാരം ദുബായിൽ വച്ച് നിവിനും സംഘവും പീഡിപ്പിച്ചെന്നാണ് പറയുന്നത്. പരാതി ഉയർന്ന അന്ന് തന്നെ തന്റെ ഭാഗം വ്യക്തമാക്കി നിവിൻ പോളി പ്രസ്മീറ്റ് വിളിച്ചു ചേർത്തിരുന്നു.കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ. തനിക്കെതിരായ വ്യാജപരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതികരിച്ച നടൻ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. ഒടുവിൽ നിവിന് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബലാത്സംഗം നടന്നതായി പറയപ്പെടുന്ന ദിവസം നിവിൻ വിദേശത്ത് പോയിട്ടില്ലെന്നതാണ് പരാതിക്കാരിക്ക് തിരിച്ചടിയായത്. മറ്റ് പ്രതികൾക്കെതിരെ അന്വേഷണം തുടരുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ക്ലിൻ ചിറ്റ് ലഭിച്ച സാഹചര്യത്തിൽ തന്റെ നന്ദിയറിയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നിവിൻ. എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദിയെന്ന് നിവിൻ പോളി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. പോസ്റ്റിന് താഴെ നിവിന് പിന്തുണയറിയിച്ച് നിരവധി…
ഫ്ളോറിഡ : അമേരിക്കയുടെ നാൽപ്പത്തിയേഴാം പ്രസിഡന്റായി ഡൊണാൾഡ് ട്രമ്പ് . മുറിവേറ്റ രാജ്യത്തെ സുഖപ്പെടുത്താൻ പോവുകയാണെന്നും അമേരിക്കയുടെ സുവർണ കാലഘട്ടം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. 20 വർഷത്തിനിടെ ജനപ്രിയ വോട്ടുകൾ തേടി പ്രസിഡന്റാകുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ട്രമ്പ്. പെൻസിൽവാനിയിൽ കൂടി വിജയിച്ചതോടെ തെരഞ്ഞെടുപ്പിൽ വിജയം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ് ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ പ്രചാരണവേദിയിൽ എത്തി. അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി തെരഞ്ഞെടുത്തതിൽ അദ്ദേഹം നന്ദി അറിയിച്ചു. അമേരിക്കൻ ജനതയുടെ മഹത്തായ വിജയമാണ് ഇത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലൂടെയാണ് കടന്നുപോയതെന്ന് ജനങ്ങൾക്ക് ബോധ്യമാകും. അഭൂതപൂർവവും ശക്തവുമായ ജനവിധിയാണ് അമേരിക്ക നൽകിയതെന്ന് സെനറ്റിലെ വിജയത്തെ ചൂണ്ടിക്കാട്ടി ട്രമ്പ് പറഞ്ഞു. 2004 ൽ ബുഷിന് ശേഷം ആദ്യമായാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി പോപ്പുലർ വോട്ട് നേടുന്നത് . ഭാര്യ മെലാനിയയ്ക്കും ട്രമ്പ് നന്ദി പറഞ്ഞു. അമേരിക്കയുടെ പുതിയ വൈസ് പ്രസിഡൻ്റാകാനൊരുങ്ങുന്ന ജെഡി വാൻസിനെും അദ്ദേഹം അഭിനന്ദിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചുവരവാണ് ട്രമ്പ്…
പത്തനംതിട്ട : അയ്യപ്പഭക്തർ ഇരുമുടിക്കെട്ടിൽ അനാവശ്യ സാധനങ്ങൾ ഒഴിവാക്കണമെന്ന് ശബരിമല തന്ത്രി .ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്തേണ്ടത് ഒഴിവാക്കേണ്ടതുമായ സാധനങ്ങൾ ഏതൊക്കെയെന്ന് നിർദ്ദേശിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകി. പിൻ കെട്ടിൽ അരി മാത്രം കരുതിയാൽ മതിയെന്നും, ചന്ദനത്തിരി , കർപ്പൂരം , പനിനീര് എന്നിവ ഒഴിവാക്കണമെന്നും നിർദേശമുണ്ട് . പ്ലാസ്റ്റിക്കും വിലക്കിയിട്ടുണ്ട്. മുൻ കെട്ടിൽ ഉണക്കലരി, നെയ്തെങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില ,അടയ്ക്ക, കാണിപ്പൊന്ന് എന്നിവ മാത്രം മതി. തന്ത്രിയുടെ നിർദ്ദേശം കേരളത്തിലെ മറ്റു ദേവസ്വം ബോർഡുകളുടെ അധ്യക്ഷന്മാർ , കമ്മീഷണർമാർ തുടങ്ങിയവരെയും അറിയിക്കും. പാലിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലുമുളള ഗുരുസ്വാമി മാരോട് നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകുമെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ‘ ഇപ്പോൾ ശബരിമലയിൽ വരുന്ന അയ്യപ്പ ഭക്തർ കൊണ്ടുവരുന്ന ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് കടന്നു വരുന്നുണ്ട് . ഇത് ശബരിമലയിൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ്…
ലൈക്കിനും , ഷെയറിനും വേണ്ടി എന്ത് സാഹസം കാട്ടാനും തയ്യാറായവരുണ്ട് . അതിപ്പോൾ വന്യമൃഗങ്ങളുടെ തോളിൽ കൈയ്യിട്ടിട്ടാണെങ്കിൽ അങ്ങനെ . അതിന് ഉദാഹരണമാണ് പാകിസ്താനിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ . പാകിസ്താനിലെ ബ്ലോഗറായ നൂമാൻ ഹസൻ പങ്ക് വച്ചിരിക്കുന്ന ദൃശ്യങ്ങൾ കണ്ടാൽ ആരുമൊന്ന് ഞെട്ടും . കടുവയുടെ വായിൽ കൈ വച്ചിരിക്കുന്ന ദൃശ്യമാണ് നൂമാൻ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്. ദൃശ്യങ്ങൾ കാണുന്നവർ അത് വീണ്ടുമൊന്ന് നോക്കി പോകും . പട്ടിയോ, പൂച്ചയോ ആണെന്ന് കരുതി എന്നാൽ അത് ശരിക്കും കടുവ തന്നെയാണ്. റോക്കി എന്നാണ് കറ്റുവയുടെ പേരെന്നും , തന്റെ റോക്കി ഏറെ ഫ്രണ്ട്ലിയാണെന്നുമാണ് നൂമാൻ കുറിച്ചിരിക്കുന്നത് . ചങ്ങലയിൽ ഇട്ടിരിക്കുന്ന കടുവയുടെ വായിൽ നൂമാൻ കൈ വച്ച് കൊടുക്കുന്നതും , കടുവ ഇയാളുമായി ഇഴുകി ചേരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നിരവധി പേരാണ് യുവാവിനെ അനുകൂലിച്ചും , വിമർശിച്ചും വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത് . അതിസാഹസമാണ് യുവാവ് കാട്ടുന്നതെന്നും ,…
പാലക്കാട് : കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽമുറികളിൽ പൊലീസ് പരിശോധന. കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയുടെയും ഷാനിമോൾ ഉസ്മാൻ്റെയും ഹോട്ടൽമുറികളിലാണ് പരിശോധന നടത്തിയത്. കള്ളപ്പണം കൊണ്ടുവന്നതെന്ന് ആരോപിച്ചായിരുന്നു പൊലീസിൻ്റെ പരിശോധന. വളരെ മോശം പെരുമാറ്റമാണ് പോലീസിന്റെ ഭാഗത്തുണ്ടായതെന്ന് നേതാക്കൾ പറഞ്ഞു. പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. രാത്രി 12 മണിയോടെയായിരുന്നു സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സംഘം സംയുക്തമായി ഹോട്ടലിൽ പരിശോധനയ്ക്കെത്തിയത്. എന്നാൽ പതിവ് പരിശോധന മാത്രമാണെന്നും 12-ഓളം മുറികൾ പരിശോധിച്ചെന്നും എഎസ്പി അശ്വതി ജിജി അറിയിച്ചു. ഹോട്ടലിൽ പണപ്പെട്ടിയുമായി പാലക്കാട് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നുവെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പരിശോധനയ്ക്കായി പോലീസ് ഹോട്ടലിലെത്തിയത് . തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശത്തിലാണ് റെയ്ഡ് എന്നായിരുന്നു പൊലീസിൻ്റെ വിശദീകരണം. വനിതാ പൊലീസ് ഇല്ലാതെ ഇൻസ്പെക്ടറും കുറച്ച് പൊലീസ് ഉദ്യോഗസ്ഥരുമെത്തിയാണ് പരിശോധന നടത്തിയതെന്ന് നേതാക്കൾ ആരോപിച്ചു. ഇതിനിടെ പുറത്ത് സിപിഎം, ബിജെപി നേതാക്കൾ തടിച്ചുകൂടി. സിപിഎം ബിജെപി പ്രവർത്തകർ ഒരു…
ടെൽഅവീവ്: ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സൈനിക ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി ചൂണ്ടിക്കാട്ടിയാണ് നീക്കം. രാജ്യത്തിന്റെ പുതിയ പ്രതിരോധ മന്ത്രിയായി ഇസ്രായേൽ കാറ്റ്സ് ചുമതല ഏറ്റെടുക്കുമെന്നും ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിരോധമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.ഇന്ന് പ്രതിരോധമന്ത്രിയുടെ കാലാവധി അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് – എന്ന് നെതന്യാഹുവിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. സൈനിക നേതൃത്വത്തിലെ പല കാര്യങ്ങളിലുമുള്ള അതൃപ്തി ചൂണ്ടിക്കാട്ടിയാണ് യോവ് ഗാലന്റിനെ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിക്കുന്നതെന്നും ഇതിൽ വ്യക്തമാക്കുന്നു. കാറ്റ്സ് പുതിയ പ്രതിരോധമന്ത്രിയായി ചുമതല ഏൽക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം രാജ്യയ്ക്ക് സുരക്ഷ തന്നെയാണ് താൻ എല്ലാക്കാലത്തും പ്രഥമ പരിഗണന നൽകിയതെന്ന് പുറത്താക്കിയതിന് പിന്നാലെ യോവ് ഗാലന്റ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. അത് തന്നെയാണ് ജീവിതത്തിന്റെ ദൗത്യമെന്നും ഗാലന്റ് വ്യക്തമാക്കി. നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടി നേതാവാണ് കാറ്റ്സ് . 1998 മുതൽ…
നെറ്റിയിൽ കൊമ്പ് മുളച്ചതോടെ സോഷ്യ മീഡിയയിൽ സ്റ്റാർ ആയിരിക്കുകയാണ് ഈ ചൈനീസ് മുത്തശി . 107 കാരിയായ ചെൻ ആണ് നെറ്റിയിൽ കൊമ്പ് മുളച്ചത് . ചൈനീസ് സോഷ്യൽ മീഡിയ സൈറ്റായ ഡൂയിനാണ് ഈ മുത്തശിയുടെ ചിത്രങ്ങൾ പങ്ക് വച്ചത്. മുത്തശിയുടെ ഈ കൊമ്പിന് മാന്ത്രിക ഗുണങ്ങളുണ്ടെന്നാണ് ചൈനയിൽ പലരും വിശ്വസിക്കുന്നത് . മാത്രമല്ല ഇതാണ് ചെന്നിന്റെ ആയുസിന്റെ രഹസ്യമെന്നും ചിലർ പറയുന്നു. ‘ ദീർഘായുസിന്റെ സൈറൺ ‘ എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് . ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ചെന്നിന് ആയുസ് കൂടുതലാണെന്ന് മാത്രമല്ല ആരോഗ്യവുമുണ്ട് . നല്ല ഉന്മേഷവും , വിശപ്പും , ഊർജ്ജവും ഒക്കെയുണ്ട് ഈ മുത്തശിയ്ക്ക് . ഇതിനെല്ലാം കാരണം ഈ നാലിഞ്ചുള്ള കൊമ്പാണെന്നാണ് ചൈനാക്കാർ പറയുന്നത് . ഒരു കാരണവശാലും ഇത് നീക്കം ചെയ്യരുതെന്നും ചിലർ പറയുന്നു. അതേസമയം ഇത്തരം കേസുകൾ അപൂർവ്വമാണെന്നും , കട്ടേനിയസ് ഹോൺസ് എന്ന അപൂർവ്വ ത്വക്ക് രോഗമാണിതെന്നും…
ശ്രീനഗർ : കശ്മീരിൽ ഭീകരനെ വധിച്ച് സുരക്ഷാസേന . ബന്ദിപോരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടത് . സുരക്ഷാ സേനയും ഭീകരരും തമ്മിൽ അതിശക്തമായ ഏറ്റുമുട്ടലാണ് ഇന്ന് നടന്നത് . ഉത്തരകശ്മീരിലെ ബന്ദിപോരയിൽ കെട്സോൺ വനമേഖലയിലാണ് സംഭവം. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. വനമേഖലയിൽ ഒളിച്ചിരിക്കുന്ന രണ്ടാമത്തെ ഭീകരനായി തെരച്ചിൽ തുടരുകയാണ്. കുപ്വാരയിൽ നിന്ന് ഭീകരബന്ധമുള്ളയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഷിഖ് ഹുസൈൻ വാനിയാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. ഹന്ദ്വാര പൊലീസും 22 രാഷ്‌ട്രീയ റൈഫിൾസും, സിആർപിഎഫിന്റെ 92-ാം ബറ്റാലിയനും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ആഷിഖ് പിടിയിലായത്. രണ്ട് ദിവസം മുൻപാണ് കശ്മീരിൽ ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഉസ്മാനെ സുരക്ഷാസേന ഇല്ലാതാക്കിയത് . സുരക്ഷാസേനയുടെ ഹിറ്റ്ലിസ്റ്റിൽ ഒന്നാമതായിരുന്നു ഇയാൾ . കഴിഞ്ഞ 20 വർഷമായി താഴ്വരയിൽ ലഷ്കർ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയാണ് ഉസ്മാൻ. 2023 ഒക്ടോബറിൽ ശ്രീനഗറിലെ ഈദ്ഗാഹ് ഏരിയയിൽ പ്രാദേശിക ക്രിക്കറ്റ്…
പുരി: ഒഡിഷയിൽ ട്രെയിനിന് നേരെ അജ്ഞാതരുടെ ആക്രമണം. പുരി-ന്യൂഡൽഹി നന്ദൻ കാനൻ എക്സ്പ്രസിന് നേർക്ക് വെടിയുതിർക്കുകയും ലോഹക്കഷ്ണങ്ങൾ എറിയുകയുമായിരുന്നു.ഇന്ന് രാവിലെ ഒൻപതരയോടെയാണ് സംഭവം . ഒഡിഷയിലെ ഭദ്രക് റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു ആക്രമണം നടന്നത്. കോച്ച് ടോയ്ലറ്റുന്റെ ജനൽ പാളിയിലാണ് രണ്ട് വെടിയുണ്ടകൾ പതിച്ചത് . ചില്ലുകൾ തകർന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. പൊലീസ് അന്വേഷണം ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആർ പി എഫ് സ്ഥലത്തെത്തി. നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . അടുത്തിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നിരുന്നു. അതുകൊണ്ട് തന്നെ ഈ വെടിവയ്പ്പിന് പിന്നിൽ ഭീകരർ ആകാമെന്നും സംശയമുണ്ട്. അടുത്തിടെ കാൺപൂർ , പാട്യാല തുടങ്ങി വിവിധ സ്ഥലങ്ങളിൽ ട്രാക്കുകളിൽ മരകഷ്ണങ്ങൾ , കൂറ്റൻ കല്ലുകൾ , ഇരുമ്പ് കമ്പികൾ എന്നിവ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. തമിഴ്നാട്ടിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 13…
അഹമ്മദാബാദ് : ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണത്തിരുന്ന പാലം തകർന്നു .നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിക് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ . പോലീസും ,അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ രണ്ട് തൊഴിലാളികളെയാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത് .വഡോദരയ്ക്ക് സമീപമുള്ള മാഹി നദിയ്ക്കടുത്തുള്ള നിർമ്മണസ്ഥലത്താണ് അപകടം ഉണ്ടായത്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
