- കിൽഡെയർ വാഹനാപകടം; പരിക്കേറ്റവർക്കായി സമാഹരിച്ചത് 7 ലക്ഷം യൂറോ
- വിവിധ കൗണ്ടികളിൽ മോഷണം ; അറസ്റ്റിലായ നാല് പേരെ കോടതിയിൽ ഹാജരാക്കി
- മെൽബണിൽ ഐറിഷ് യുവതി കൊലപ്പെട്ടു ; 45 കാരൻ കസ്റ്റഡിയിൽ
- ട്രംപിന്റെ ക്ലെയറിലെ നിര്‍മ്മാണ പദ്ധതിക്ക് ഭീഷണിയായി അപൂര്‍വ്വയിനം ഒച്ചുകള്‍ ; കമ്പനിയ്ക്ക് നോട്ടീസ്
- ലിമെറിക്കിൽ മുപ്പതുകാരി കൊല്ലപ്പെട്ട കേസ് ; അന്വേഷണം പുരോഗമിക്കുന്നു
- പെരുമഴയും കൊടുങ്കാറ്റുമുണ്ടാകും ; വരുന്നത് 100 വര്‍ഷത്തിനുള്ളിലെ ഏറ്റവും ശക്തമായ എല്‍ നിനോ
- വർഷങ്ങൾ നീണ്ട നിയമപോരാട്ടം : ആപ്പിള്‍ അയര്‍ലൻഡിൽ അടച്ച നികുതി 17.1 ബില്യണ്‍ ഡോളർ
- ദേവൻ ടിവികെ സംസ്ഥാന അധ്യക്ഷനായേക്കും ; വിജയുമായി കൂടിക്കാഴ്ച്ച ഉടൻ
ലേഖകന്‍: Anu Nair
ഒട്ടാവ : ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് പാലിക്കുമെന്നും രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും കാനഡ. രാജ്യാന്തര കോടതിയുടെ എല്ലാ ചട്ടങ്ങളും വിധികളും അനുസരിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഐസിസിയുടെ അറസ്റ്റ് വാറന്റ് പ്രകാരം യുകെയിൽ എത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് വെള്ളിയാഴ്ച ബ്രിട്ടീഷ് സർക്കാർ സൂചന നൽകിയിരുന്നു. ആഭ്യന്തര നിയമവും രാജ്യാന്തര നിയമവും അനുസരിച്ച് യുകെ എപ്പോഴും അതിന്റെ നിയമപരമായ ബാധ്യതകൾ പാലിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ വക്താവ് അറിയിച്ചത്. ബെൽജിയം, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറാൻ, അയർലൻഡ്, ജോർദാൻ, നെതർലാൻഡ്‌സ്, നോർവേ, സ്വീഡൻ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സർലൻഡ്, തുർക്കി തുടങ്ങിയ രാജ്യങ്ങളാണ് ഐസിസി തീരുമാനം പാലിക്കുമെന്ന് അറിയിച്ച മറ്റ് രാജ്യങ്ങൾ. എന്നാൽ ഇസ്രയേൽ നേതാക്കൾക്കെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് അതിരുകടന്നതാണെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.
മനില : ഫിലിപ്പീൻസ് പ്രസിഡന്റിനെതിരെ വധഭീഷണിയുമായി വൈസ് പ്രസിഡന്റ്. ചൈനയുടെ പേരിലാണ് നേതാക്കളുടെ ഈ തമ്മിൽ തല്ല് . പ്രസിഡന്റിനെയും ഭാര്യയേയും ജനപ്രതിനിധി സഭാ സ്പീക്കറേയും കൊലപ്പെടുത്താനാണ് താൻ കൊലയാളിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത് എന്നാണ് വൈസ് പ്രസിഡന്റ് സാറ ഡുറ്റർട്ടെയുടെ മുന്നറിയിപ്പ്. സംഭവം ഗൗരവമായി കണ്ട് അന്വേഷിക്കാനാണ് സുരക്ഷാ ഏജൻസികളുടെ തീരുമാനം . ശനിയാഴ്ച്ച മാദ്ധ്യമങ്ങളോടായിരുന്നു ഡുറ്റർട്ടെയുടെ പ്രസ്താവന.താൻ വധിക്കപ്പെട്ടാൽ പ്രസിഡന്റ് ഫെർഡിനന്റ് മാർകോസ് ജൂനിയറും കൊല്ലപ്പെടുമെന്നാണ് ഇതിനായി താൻ ഒരു കൊലയാളിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡുറ്റർട്ടെ പറഞ്ഞു.പ്രസിഡന്റ് കഴിവില്ലാത്തവനാണെന്നും , അദ്ദേഹവും , ഭാര്യയും അഴിമതിക്കാരാണെന്നും ഡുറ്റർട്ടെ പറഞ്ഞു. സാറയുടെ പരാമർശം ഫിലിപ്പിൻസിൽ വൻ വിവാദമായിരിക്കുകയാണ്. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. ഭീഷണിയ്ക്ക് പിന്നാലെ പ്രസിഡന്റിന്റെ സുരക്ഷ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.
നടൻ ഗിന്നസ് പക്രു ശബരിമല സന്നിധാനത്ത് ദർശനം നടത്തി .ഇത് എട്ടാം തവണയാണ് അദ്ദേഹം ശബരീശസന്നിധിയിൽ എത്തുന്നത് . അയ്യപ്പദർശനം തന്നെ ഊർജ്ജമാണെന്നും , പതിനെട്ടാം പടി ചവിട്ടുന്നത് പറഞ്ഞറിയിക്കാനാകാത്ത അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ വൈകുന്നേരമാണ് മല കയറിയത്. ശബരി ലോഡ്ജിലായിരുന്നു താമസം. ഇന്ന് രാവിലെയാണ് അദ്ദേഹം പതിനെട്ടാം പടി ചവിട്ടിയത്. ‘ ഒരു തവണ ഇവിടെ വന്ന് ഭഗവാനെ തൊഴുത് പോകുന്നവർക്ക് ആയുഷ്ക്കാലം മുഴുവൻ ആ ഊർജ്ജം കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. പതിനെട്ട് പടികളും പ്രത്യേക അനുഭവമാണ് നൽകുന്നത്. ശരണം വിളികൾക്കിടയിൽ അയ്യപ്പനെ കാണുമ്പോഴുള്ള അനുഭവം കണ്ടവർക്ക് മാത്രമേ മനസ്സിലാകൂ. കാണാത്തവർ വന്ന് ഒരു തവണയെങ്കിലും അയ്യപ്പനെ കാണണം . അയ്യപ്പനെ തൊഴുമ്പോൾ അയ്യപ്പൻ മാത്രമാണ് മനസ്സിൽ. മറ്റൊന്നും ആ സമയം മനസ്സിൽ വരില്ല. മലകയറ്റം കുറച്ച് ബുദ്ധിമുട്ടായിരുന്നു. സമയം എടുത്ത് പതുക്കെ ഓരോ പോയിന്റിലും വിശ്രമിച്ച് സാവകാശമാണ് കയറിയത്. തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും അദ്ദേഹം പറഞ്ഞു.ബന്ധുകളായ അഞ്ചുപേർക്കൊപ്പമായിരുന്നു…
പത്തനംതിട്ട ; ഭക്തജനപ്രവാഹത്തിൽ ശബരിമല. ഇന്നലെ 87,216 പേർ ദർശനം നടത്തി . ഇതിൽ 9822 ഓളം പേർ സ്പോട് ബുക്കിംഗ് വഴി എത്തിയവരാണ് . മണ്ഡല മഹോത്സവത്തിനായി ശബരിമല നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ 5, 38,313 പേരാണ് ഇതുവരെ മല ചവിട്ടിയത്. വെള്ളിയാഴ്ചയും 80,000-ത്തിലധികം തീർത്ഥാടകർ ദർശനം നടത്തി. തിരക്ക് കണക്കിലെടുത്ത് മരക്കൂട്ടത്തിന് സമീപം മൂന്നിടത്തായി ഭക്തരെ നിയന്ത്രിക്കുന്നുണ്ട് മലചവിട്ടുന്നവരിൽ അധികവും തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സ്പോട്ട് ബുക്കിംഗിലൂടെ 11, 834 പേരാണ് ഇന്നലെ ദർശനം നടത്തിയത്. അവധി ദിനമായ ഇന്ന് തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കാനാണ് സാധ്യത. . ഇന്നലെ രാത്രി വൈകിയും നടപ്പന്തലിൽ വലിയ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഏറ്റവും കൂടുതൽ തീർത്ഥാടകർ ദർശനം നടത്തിയത് ഇന്നലെയാണ്.പമ്പയിലും നിലയ്ക്കലിലും എല്ലാം വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്
ഗോവയിലെ ഭക്ഷണശാലയുടെ മുന്നിൽ നിന്ന് അസഭ്യം പറയുന്ന നടൻ വിനായകന്റെ ദൃശ്യങ്ങൾ പുറത്ത്.ഭക്ഷണശാലയുടെ ഉള്ളിൽ ഉള്ളവരെ ഇംഗ്ലീഷിൽ അസഭ്യം പറയുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നത്. ഇതിനുപിന്നാലെ ഇതു വല്ല ഷൂട്ടിംഗിന്റെയും ഭാഗമാണോയെന്ന് സംശയമുന്നയിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചതോടെയാണ് വൈറലായത് . വെള്ള ടീഷർട്ടും ഷോർട്ടുമാണ് വേഷം . ആക്രോശിച്ച് സംസാരിക്കുന്നതിനിടെ കൈകൾ വിറയ്ക്കുന്നത് കാണാം. വ്യക്തിപരമായ കാര്യങ്ങൾക്കായാണ് വിനായകൻ ഗോവയിൽ പോയത്. ഇന്നു നാട്ടിലേക്ക് തിരിച്ചെത്തും. അതിനിടെയാണ് ഗോവയിലെ ഭക്ഷണശാലയിലെ ആളുകളുമായി വാക്കുതർക്കമുണ്ടായത്. എന്താണ് കാരണമെന്നത് വ്യക്തമല്ലെന്ന് വിനായകനോട് അടുത്ത വൃത്തങ്ങൾ മറ്റൊരു പ്രതികരിച്ചത്. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചതിന് ഹൈദരാബാദ് പൊലീസ് അടുത്തിടെ നടനെതിരെ കേസെടുത്തിരുന്നു. മമ്മൂട്ടിയും, വിനായകനും മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് വിനായകന്റെ പുതിയ ചിത്രം . മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്.
ന്യൂഡൽഹി : മഹാരാഷ്ട്രയിൽ മഹായുതി സഖ്യം നേടിയ വിജയം കുടുംബാധിപത്യത്തിനേറ്റ തിരിച്ചടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയത്തിൽ ബിജെപി പ്രവർത്തകർക്ക് അഭിനന്ദനങ്ങളറിയിച്ച് എക്സിലാണ് അദ്ദേഹം കുറിപ്പ് പങ്ക് വച്ചത് . ഒന്നിച്ചുനിന്നാൽ ഏതു ഉയരങ്ങളിലേക്കും നമുക്ക് കുതിക്കാൻ കഴിയും. പ്രീണന രാഷ്ട്രീയം മഹാരാഷ്ട്രയിൽ അവസാനിച്ചു . ഇനി വികസനവും ക്ഷേമവും തുടരും. വിശ്വാസവഞ്ചകരെ ജനം തിരിച്ചറിഞ്ഞു . കശ്മീരിന്റെ പ്രത്യേക ഒരാൾക്കും പുനസ്ഥാപിക്കാനാകില്ല . എൻഡിഎയ്ക്ക് ഈ ചരിത്രവിജയം സമ്മാനിച്ചത് നിങ്ങളാണ്. ഈ സ്നേഹം സമാനതകളില്ലാത്തതാണ്. ജാതി, മതം , ഭാഷ എന്നിവയുടെ പേരിൽ ജനങ്ങളെ വിഭജിക്കുന്നവർ ഈ പാഠം ഉൾക്കൊള്ളണം. എൻ ഡി എയ്ക്ക് ചരിത്രവിജയം സമ്മാനിച്ച മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നു മഹാരാഷ്ട്രയുടെ പുരോഗതിക്കായി മഹായുതി സഖ്യം തുടർന്നുപ്രവർത്തിക്കുമെന്ന് ജനങ്ങൾക്ക് ഞാൻ ഉറപ്പുനൽകുന്നു.- പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഢ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും വിജയത്തില്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം ഉജ്ജ്വല…
ഗാസിയാബാദ് : മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ഫലം ഇന്നാണ് വന്നതെങ്കിലും അത് കഴിഞ്ഞ ദിവസം തന്നെ പ്രവചിച്ചിരുന്നു മുൻ കോൺഗ്രസ് നേതാവായിരുന്ന ആചാര്യ പ്രമോദ് കൃഷ്ണൻ. ഛത്രപതി ശിവജി മഹാരാജിന്റെ ആശയങ്ങളെ പിന്തുണയ്ക്കുന്നവർ ആഘോഷിക്കുമെന്നും , ഔറംഗസേബിനെ പിന്തുണയ്ക്കുന്നവർ ദു:ഖിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം പ്രമോദ് കൃഷ്ണൻ പറഞ്ഞത്. ‘ ഹരിയാനയെ പോലെ മഹാരാഷ്ട്രയിലും ചരിത്രം സൃഷ്ടിക്കും , പാകിസ്ഥാൻ ദു;ഖിക്കും , ഇന്ത്യ ദീപാവലി ആഘോഷിക്കുമെന്നും ‘ പ്രമോദ് കൃഷ്ണൻ ‘എക്‌സ്’ പോസ്റ്റിൽ കുറിച്ചു. ഇന്ത്യയിൽ പാകിസ്ഥാനെ പിന്തുണയ്ക്കുന്നവരും ,സ്നേഹിക്കുന്നവരുമുണ്ട് . കുറച്ച് നേതാക്കൾ പരസ്യമായും , ചിലർ രഹസ്യമായും പാകിസ്ഥാനെ പിന്തുണയ്ക്കുന്നു .മഹാരാഷ്ട്രയിലെ ജനങ്ങൾ ഛത്രപതി ശിവജി മഹാരാജിനൊപ്പമാണ് . ശിവാജിയെ പിന്തുടരുന്നവർ ‘ദീപാവലി’ ആഘോഷിക്കും, ഔറംഗസേബിനെ സ്നേഹിക്കുന്നവർ വിലപിക്കും.- എന്നാണ് പ്രമോദ് കൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ബിജെപി സർക്കാരിന്റെ നേതൃത്വത്തിൽ ഞങ്ങൾ ഹരിയാനയിലും വിജയിച്ചു . മഹാരാഷ്ട്രയിലെ ജനങ്ങൾ ഛത്രപതിയുടെ ആശയങ്ങൾ പിന്തുടരുന്നവരെ തെരഞ്ഞെടുക്കുമെന്ന് ഞാൻ കരുതുന്നു . രാജ്യം…
മുംബൈ : പരാജയത്തിന് പിന്നാലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും, തങ്ങൾക്ക് ലഭിക്കേണ്ടുന്ന ചില സീറ്റുകളിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും പരാതി ഉയർത്തി ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്ത് . “ ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്തുക . മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം ഇതാവില്ല ! അത്തരമൊരു ഫലം വരില്ല ” എന്നാന്ണ് സഞ്ജയ് റാവത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത് . ഇതോടൊപ്പം, മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, മഹാവികാസ് അഘാഡിക്ക് എങ്ങനെയാണ് 75 സീറ്റുകൾ പോലും കിട്ടാതെ പോയതെന്നും , വോട്ടിംഗ് മെഷീൻ മഹായുതി ഹാക്ക് ചെയ്തതാണെന്നും സംസ്ഥാനത്തെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഷിൻഡെയ്ക്ക് 60 സീറ്റും, അജിത് പവാറിന് 40 സീറ്റും, ബിജെപിക്ക് 125 സീറ്റും കിട്ടിയെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ദേവേന്ദ്ര ഫഡ്നവിസ് അടക്കം മത്സരിച്ച മുൻനിര നേതാക്കളെല്ലാം ബഹുദൂരം മുന്നിലാണ്. ബിജെപി സഖ്യകക്ഷികളായ ഏകനാഥ് ഷിൻഡെയുടെ ശിവസേനയും അജിത് പവാറിൻ്റെ എൻസിപിയും…
പാലക്കാട് ; പാലക്കാട് ഒരു നായരും , വാര്യരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാർ . തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം . ‘ പാലക്കാട് ബിജെപിയ്ക്ക് തിരിച്ചു വരവ് സാധിക്കാത്ത മണ്ഡലമൊന്നുമല്ല . ഈ ഫലം ആത്മപരിശോധനയ്ക്കുള്ള അവസരമായി മാറും .അടുത്ത മുൻസിപ്പൽ, അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ആത്മപരിശോധനയുടെ വേദിയായി ഈ തെരഞ്ഞെടുപ്പ് ഫലത്തെ ഞങ്ങൾ മാറ്റും .തെറ്റുകൾ വന്നെങ്കിൽ തിരുത്തും. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതും തിരുത്താനുള്ള അവസരമായി ഇതിനെ കാണുന്നു .കൗണ്‍സിലര്‍മാരുടെ ഭാഗത്ത് അപാകത ഉണ്ടെങ്കില്‍ അതും പരിശോധിക്കും . ജനകീയ അടിത്തറ വിപുലീകരിക്കും. 2026 ൽ പാലക്കാട് മണ്ഡലം പിടിക്കും .പാലക്കാട്ടെ ഫലത്തിൽ ഒരു നായരും , വാര്യരും എഫക്ട് ഉണ്ടാക്കിയിട്ടില്ല . സന്ദീപ് പറഞ്ഞ ഇടങ്ങളിൽ വോട്ട് കുറയുകയല്ല , കൂടുകയാണ് ചെയ്തത് ഇ . ശ്രീധരന് കിട്ടിയ വോട്ടുകൾ വ്യക്തിപരമാണ് . തന്നെ അദ്ദേഹവുമായി താരതമ്യം…
മുംബൈ: എൻസിപി നേതാവ് ബാബ സിദ്ദിഖി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ യുവാവ് അറസ്റ്റിൽ . സുമിത് ദിനകർ വാഗ് (26) നെയാണ് നാഗ്പൂരിൽ നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം 26 ആയി. മഹാരാഷ്ട്രയിലെ അകോല സ്വദേശിയാണ് ഇയാൾ. അറസ്റ്റിലായ മറ്റൊരു പ്രതി സൽമാൻ വോറയുടെ പേരിൽ എടുത്ത പുതിയ സിം കാർഡ് വഴിയാണ് ഇയാൾ ഇന്റർനെറ്റ് ബാങ്കിംഗ് നടത്തിയത്. കേസിൽ അറസ്റ്റിലായിട്ടുള്ള പ്രധാന പ്രതി ഗുർനൈൽ സിങ്ങിന്റെ സഹോദരൻ നരേഷ്‌കുമാർ സിങ്, രൂപേഷ് മെഹോൾ, ഹരീഷ് കുമാർ തുടങ്ങിയവർക്ക് സുമിത് ദിനകർ സാമ്പത്തിക സഹായം നൽകിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ മാസം ആദ്യം അറസ്റ്റിലായ ഷൂട്ടർ ശിവകുമാർ ഗൗതമിന്റെ അറസ്റ്റിന് പിന്നാലെയാണ് കേസിൽ പങ്കാളികളായ കൂടുതൽ ആളുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. എൻ സിപി നേതാവ് ബാബ സിദ്ദിഖി ഒക്ടോബർ 12നാണ് വെടിയേറ്റ് മരിച്ചത് . മകന്റെ…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
