ലേഖകന്‍: admin

Sarvam Maya “Sarvam Maya” 2025-ലെ ഒരു മലയാളം ഹൊറർ, കോമഡി, ഫാന്റസി സിനിമയാണ്. സംവിധാനം അഖിൽ സത്യൻ. നിവിന്‍ പോളി, റിയ ഷിബു, അജു വര്‍ഗ്ഗീസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. പരമ്പരാഗതമായി പൂജാദികർമ്മങ്ങൾ ചെയ്തുവരുന്ന കുടുംബത്തിലെ യുക്തിവാദിയായ നായകന് ഒരു പ്രത്യേക സാഹചര്യത്തിൽ പൂജാരിയായി മാറേണ്ടി വരുന്നു. തുടർന്ന് ഒപ്പം കൂടുന്ന ഒരു ആത്മാവ് അയാളുടെ തുടർന്നുള്ള ജീവിതത്തെ നിർണായകമായി സ്വാധീനിക്കുന്നു. 2025 ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം 100 കോടിയും കടന്ന് നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുകയാണ്.   ഭാഷ: മലയാളം OTT പ്ലാറ്റ്ഫോം: JioHotstar OTT റിലീസ് തീയതി: 30 ജനുവരി 2026 https://www.youtube.com/watch?v=3HBv_zRTMYw Dhurandhar “Dhurandhar” ഒരു ഹിന്ദി ആക്ഷൻ-ത്രില്ലർ സിനിമയാണ്, ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം. രൺവീർ സിംഗ് മുഖ്യവേഷത്തിൽ എത്തുന്നു. ദേശീയ സുരക്ഷ, രഹസ്യ ദൗത്യങ്ങൾ, രാജ്യസ്നേഹം എന്നിവയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം, ശക്തമായ…

Read More

“Champion” ഒരു തെലുങ്ക് സ്പോർട്സ്-ഡ്രാമാ സിനിമയാണ്. കായികരംഗത്ത് ഉയരങ്ങളിൽ എത്താൻ പരിശ്രമിക്കുന്ന ഒരു യുവാവിന്റെ ജീവിതപോരാട്ടവും, അവന്റെ സ്വപ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള കുടുംബ-സാമൂഹിക സമ്മർദ്ദങ്ങളും ആണ് കഥയുടെ കേന്ദ്രം. പരാജയങ്ങളിൽ നിന്നും ആത്മവിശ്വാസം കണ്ടെത്തി മുന്നേറുന്ന നായകന്റെ യാത്ര, പ്രചോദനവും ഇമോഷണൽ നിമിഷങ്ങളും ചേർത്ത് അവതരിപ്പിക്കുന്നതാണ് ചിത്രം. കായിക മത്സരങ്ങളുടെ ആവേശവും വ്യക്തിപരമായ സംഘർഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഒരു മോട്ടിവേഷണൽ സിനിമയാണ് “Champion”. ഭാഷ: തെലുങ്ക് OTT പ്ലാറ്റ്ഫോം: Netflix OTT റിലീസ് തീയതി: 29 ജനുവരി 2026 https://www.youtube.com/watch?v=5V9gNyaKpxg

Read More

Vaa Vaathiyaar “Vaa-Vaathiyaar” ഒരു തമിഴ് ആക്ഷൻ-ഡ്രാമാ സിനിമയാണ്, കാർത്തി ഇരട്ടവേഷത്തിൽ എത്തുന്ന ചിത്രം എന്നതാണ് പ്രധാന ആകർഷണം. എംജിആർ ആരാധകനായ മുത്തച്ഛൻ വളർത്തിയ പോലീസ് ഉദ്യോഗസ്ഥൻ രാമുവായി കാർത്തി എത്തുന്നു. ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തെ തുടർന്ന് വഴിതിരിയുന്ന കഥാഗതിയിൽ മറ്റ് കഥാപാത്രങ്ങൾ കൂടി എത്തുന്നതോടെ ഷിഫ്റ്റ് ഉണ്ടാകുന്നു ഭാഷ: തമിഴ് OTT പ്ലാറ്റ്ഫോം: Amazon Prime Video OTT റിലീസ് തീയതി: 28 ജനുവരി 2026 https://www.youtube.com/watch?v=k-JbtaDIwp0 Wonder Man “Wonder Man” മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ (MCU) ഭാഗമായ ഒരു സൂപ്പർഹീറോ സീരീസാണ്. യാഹ്യ അബ്ദുൽ-മതീൻ II അവതരിപ്പിക്കുന്ന സൈമൺ വില്യംസ് എന്ന കഥാപാത്രം ഒരു അഭിനേതാവും അതേസമയം അത്ഭുതശക്തികൾ കൈവശമുള്ള ഒരാളുമാണ് ഹോളിവുഡിന്റെ തിളക്കമുള്ള ലോകവും സൂപ്പർഹീറോ ജീവിതവും തമ്മിൽ കുടുങ്ങുന്ന സാഹചര്യങ്ങളാണ് സീരീസ് അവതരിപ്പിക്കുന്നത്. ആക്ഷൻ, ഹ്യൂമർ, സെൽഫ്-ഐഡന്റിറ്റി എന്നീ ഘടകങ്ങൾ ചേർന്ന ഒരു വ്യത്യസ്ത മാർവൽ അനുഭവമായിരിക്കും “Wonder Man”. ഭാഷ: ഇംഗ്ലീഷ്…

Read More

“Tere Ishk Mein” ഒരു ശക്തമായ റൊമാന്റിക്-ഡ്രാമാ സിനിമയാണ്.സംവിധാനം ആനന്ദ് എൽ റായ്.. ധനുഷ് മുഖ്യവേഷത്തിലെത്തുന്ന ഈ ചിത്രം പ്രണയത്തിന്റെ അതിരുകളെയും അതിലൂടെ മനുഷ്യ മനസിൽ ഉണ്ടാകുന്ന വേദനയും ആവേശവും ആഴത്തിൽ അവതരിപ്പിക്കുന്നു. Raanjhanaa പോലുള്ള തീവ്രമായ പ്രണയകഥകൾ ഒരുക്കിയ സംവിധായകന്റെ ശൈലിയിൽ തന്നെ, വികാരങ്ങളുടെ സംഘർഷവും ആത്മസംഘട്ടനങ്ങളും നിറഞ്ഞ ഒരു കഥയാണ് “Tere Ishk Mein”. സംഗീതത്തിനും കവിതാപരമായ നറേഷനും ചിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. ഭാഷ: ഹിന്ദി OTT പ്ലാറ്റ്ഫോം: Netflix OTT റിലീസ് തീയതി: 25 ജനുവരി 2026 https://www.youtube.com/watch?v=9AJsFRNJGZ8

Read More

Bha. Bha. Ba. “Bha. Bha. Ba.” (ഭയം, ഭക്തി, ബഹുമാനം) 2025-ൽ പുറത്തിറങ്ങിയ ഒരു മലയാളം ആക്ഷന്‍-കോമഡി-ത്രില്ലര്‍ സിനിമയാണ്. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപ് ആണ് നായകൻ. എക്സ്റ്റൻഡഡ് കാമിയോ വേഷത്തിൽ മോഹൻലാൽ എത്തുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബൈജു സന്തോഷ്, ശരണ്യ പൊൻവണ്ണൻ, ബാലു വർഗീസ്, സാൻഡി മാസ്റ്റർ, ദേവൻ, എസ് ജെ സൂര്യ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഗോകുലം ഗോപാലൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഫാഹിം സഫറും നൂറിൻ ഷരീഫും ചേർന്നാണ്. ഭാഷ: മലയാളം. OTT പ്ലാറ്റ്ഫോം:ZEE5 OTT റിലീസ് തിയതി: 16 ജനുവരി 20206 https://www.youtube.com/watch?v=GHX8UnlRSUM Kalamkaval “Kalamkaval” 2025-ലെ ഒരു മലയാളം ആക്ഷൻ-ക്രൈം ത്രില്ലർ ചിത്രമാണ്. ജിതിൻ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിൽ എത്തുന്നു. സ്ത്രീകളെ പ്രണയിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം കൊലപ്പെടുത്തുന്ന ഒരു സൈക്കോ ക്രിമിനലിന്റെ…

Read More

“Agatha Christie’s Seven Dials” ഒരു ബ്രിട്ടീഷ് ക്രൈം-മിസ്റ്ററി-ഡ്രാമാ സീരീസ് ആണ്, പ്രശസ്ത രചയിത്രകാരി അഗതാ ക്രിസ്റ്റിയുടെ നോവൽ The Seven Dials Mystery ആധാരമാക്കി Netflix ഒരുക്കുന്നത്. മിയ മക്കെന്ന ബ്രൂസ്, ഹെലെന ബോൺഹാം കാർട്ടർ, മാർട്ടിൻ ഫ്രീമാൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഭാഷ: ഇംഗ്ലീഷ് (Original language) OTT പ്ലാറ്റ്ഫോം: Netflix OTT റിലീസ് തിയതി: 15 ജനുവരി 2026 https://www.youtube.com/watch?v=m750sa5fLu8

Read More

“People We Meet on Vacation” ഒരു അമേരിക്കന്‍ റൊമാന്റിക്-കോമഡി ചിത്രമാണ്. 2021ൽ എമിലി ഹെന്രി എഴുതിയ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്ര ആവിഷ്കാരം. ബ്രെറ്റ് ഹാലിയാണ് സംവിധാനം. എമിലി ബെയ്ഡർ, ടോം ബ്ലിത്ത്, ലൂകാസ് ഗേജ്, ജമീല ജാമിൽ, അലൻ റക്ക്, മോളി ഷാനൺ തുടങ്ങിയ താരനിര അണിനിരക്കുന്നു. ഭാഷ: ഇംഗ്ലീഷ്.  OTT പ്ലാറ്റ്ഫോം: Netflix.  OTT റിലീസ് തിയതി: 9 ജനുവരി 2026 https://www.youtube.com/watch?v=19Dyv7Kpmx8

Read More

“Kumki 2” 2025-ലെ ഒരു തമിഴ് ഭാഷാ (Original language: தமிழ்) ആഡ്വഞ്ചര്‍-ഡ്രാമാ സിനിമയാണ്. പ്രഭു സോളമൻ രചനയും സംവിധാനവും നിർവ്വഹിച്ച കുംകിയുടെ ഒരു സ്വതന്ത്ര തുടർച്ചയാനിത്. മതി, അർജുൻ ദാസ്,  ശ്രിത റാവു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധം സമകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ വൈകാരികമായി അവതരിപ്പിച്ചിരിക്കുന്നു. ഭാഷ: തമിഴ് (Original language). OTT പ്ലാറ്റ്ഫോം: Amazon Prime Video. OTT റിലീസ് തിയതി: 3 ജനുവരി 2026 https://www.youtube.com/watch?v=X37fsVU07FQ

Read More

Revolver Rita “Revolver Rita” 2025-ൽ പുറത്തിറങ്ങിയ ഒരു പവർ പാക്ക്ഡ് ക്രൈം-കോമഡി തമിഴ് സിനിമയാണ്, JK ചന്ദ്രു സംവിധാനം ചെയ്ത് കീർത്തി സുരേഷ് മുഖ്യ കഥാപാത്രമായി എത്തുന്നു. രാധിക ശരത്കുമാർ, സുനിൽ, റെഡിൻ കിംഗ്സ്ലി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ഭാഷ: തമിഴ് (Original language); മലയാളം, തെലുങ്ക്, കന്നഡ ഡബ്ബിംഗ് പതിപ്പുകൾ ലഭ്യമാണ് OTT പ്ലാറ്റ്‌ഫോം: Netflix. OTT റിലീസ് തീയതി: 26 ഡിസംബർ 2025 https://youtu.be/bWC8MNrIn8c Cover-Up “Cover-Up” ഒരു 2025-ലെ അമേരിക്കന്‍ ഡോക്യുമെന്ററി സിനിമയാണ്. വിയറ്റ്നാം, ഇറാഖ് യുദ്ധകാലങ്ങളിലെ അമേരിക്കൻ സൈന്യത്തിന്റെ ക്രൂരതകൾ വെളിച്ചത്ത് കൊണ്ടുവന്ന പുലിറ്റ്സർ പുരസ്കാര ജേതാവായ അന്വേഷണാത്മക പത്രപ്രവർത്തകൻ സീമർ ഹെർഷിന്റെ ജീവിതമാണ്  പ്രമേയം. ലോറ പോയിട്രസ്, മാർക് ഒബനോസ് എന്നിവർ ചേർന്ന് നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു ഭാഷ: ഇംഗ്ലീഷ്, ചില ഭാഗങ്ങളിൽ വിയറ്റ്നാമീസ്, അറബിക് പോലുള്ള ഭാഷാപങ്കുകളും ഉണ്ട്. OTT പ്ലാറ്റ്‌ഫോം: Netflix. OTT റിലീസ് തീയതി: 26 ഡിസംബർ…

Read More

Ithiri Neram നിരൂപക പ്രശംസ നേടിയ ഒരു മലയാളം റൊമാന്റിക് ഡ്രാമയാണ് ഇത്തിരി നേരം. റോഷൻ മാത്യു, സെറിൻ ഷിഹാബ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കാലത്ത് പ്രണയിതാക്കളായിരുന്ന നായികാനായകന്മാർ ഒരു രാത്രി തിരുവനന്തപുരത്ത് വീണ്ടും കണ്ടുമുട്ടുന്നു. ഓർമ്മകൾ, പറയപ്പെടാത്ത വികാരങ്ങൾ, വർത്തമാനകാല സങ്കീർണ്ണതകൾ എന്നിവയിലേക്ക് പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നു. സംവിധാനം പ്രശാന്ത് വിജയ്. ഭാഷ: മലയാളം. OTT പ്ലാറ്റ്ഫോം: Sun NXT OTT റിലീസ് തിയതി: 2025 ഡിസംബർ 25 https://youtu.be/NGKuihDoND4 Nidhiyum Bhoothavum “നിധിയും ഭൂതവും ഒരു മലയാളം കോമഡി ത്രില്ലർ ചിത്രമാണ്.  മൂന്ന് മെക്കാനിക്കുകൾ തങ്ങളുടെ ഷോപ്പ് ഒരു ഭൂതാവിഷ്ടമാണ് എന്ന് കുപ്രസിദ്ധിയാർജ്ജിച്ച ഹോംസ്റ്റേയിലേക്ക് മാറ്റുന്നു. തുടർന്ന് ഉണ്ടാകുന്ന വിചിത്രമായ അനുഭവങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. പ്രമോദ് വെളിയനാട്, അശ്വത്ഥ് ലാൽ, അനീഷ് ജി മേനോൻ, റാഫി, വിഷ്ണു ഗോവിന്ദൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സംവിധാനം സാജൻ ജോസഫ്.…

Read More