- വ്യക്തതയില്ലാത്ത അനുബന്ധ രേഖകൾ, 220 രൂപ കോർട്ട് ഫീ ഇല്ല ; രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ 14 പിഴവുകൾ
- ഗില്ലിയൻ കറനെ വധക്കേസ് : പങ്കാളിയ്ക്ക് ജീവപര്യന്തം തടവ്
- “ബാക്ക് ടു ബേസിക്സ്” ; നിർമ്മാണ സുരക്ഷാ ക്യാമ്പെയ്ൻ ആരംഭിച്ച് കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ഫെഡറേഷൻ
- റെഡ് മീറ്റിനെ കുറിച്ച് എന്തറിയാം ? ചോദ്യത്തിന് ഐറിഷ് ജനത നൽകിയ ഉത്തരം ഇങ്ങനെ
- ശമ്പള കരാർ അംഗീകരിക്കുന്നില്ല ; സമരത്തിൽ പങ്ക് ചേർന്ന് ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലൻഡ് അംഗങ്ങൾ
- കാൽനടയാത്രക്കാരി മരിച്ച സംഭവം ; ദൃക്സാക്ഷികളെ തേടി ഗാർഡ
- ഒയിൻ മക്കാർത്തിയുടെ കൊലപാതകം : കോടതിയിൽ ഹാജരാകാൻ 41 കാരൻ
- ജന്തർ മന്തർ ഇനി പ്രതിഷേധ വേദിയല്ല : പുതിയ ഉത്തരവിറക്കി ഡൽഹി പൊലീസ്
ലേഖകന്‍: admin
Goodbye June “Goodbye June” ഒരു ഹൃദയസ്പർശിയായ ഫാമിലി-ഡ്രാമാ സിനിമ ആണ്. ഒസ്കാര്‍ ജേത്രി കേറ്റ് വിൻസ്ലെറ്റ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ക്രിസ്മസ് കാലമാണ് കഥാപശ്ചാത്തലം — രോഗബാധിതയായ അമ്മ ജൂണിന്റെ ആരോഗ്യസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റത്തെ തുടർന്ന് ബന്ധുക്കൾക്കിടയിൽ ഉണ്ടാകുന്ന പുനസമാഗമം ഗൃഹാതുരത്വം എന്നിവ പ്രമേയം. സിനിമയിൽ Toni Collette, Johnny Flynn, Andrea Riseborough, Timothy Spall, Helen Mirren എന്നിവർ പ്രധാന കഥാപാത്രങ്ങൾ. ഭാഷ: ഇംഗ്ലീഷ് (Original language) OTT പ്ലാറ്റ്ഫോം: Netflix OTT റിലീസ് തിയതി: 24 ഡിസംബർ 2025 https://youtu.be/vIDoYSWCuzQ Middle Class സാധാരണക്കാരന്റെ കുടുംബജീവിതം, സ്വപ്നങ്ങൾ, പ്രതിസന്ധികൾ എന്നിവ ശ്രദ്ധേയമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് മിഡിൽ ക്ലാസ്. മുനീഷ്കാന്ത്, വിജയലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സംവിധാനം കിഷോർ മുത്തുരാമലിംഗം. ഭാഷ: തമിഴ് (Tamil) OTT പ്ലാറ്റ്ഫോം: ZEE5 OTT റിലീസ് തിയതി: 24 ഡിസംബർ 2025 https://youtu.be/wowV-jSPEXQ
Dominic and the Ladies’ Purse “Dominic and the Ladies’ Purse” 2025-ൽ പുറത്തിറങ്ങിയ മലയാളം മിസ്റ്ററി-കോമഡി-ത്രില്ലർ ചിത്രമാണ്, ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. മുൻ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഡിറ്റക്ടീവ് ആയി മമ്മൂട്ടി അഭിനയിക്കുന്നു. ഒരു സ്ത്രീയുടെ നഷ്ടപ്പെട്ട പഴ്‌സ് കണ്ടെത്താനുള്ള അന്വേഷണം അപ്രതീക്ഷിത വഴിത്തിരിവുകളിലേക്ക് കടക്കുന്നു. ഭാഷ: മലയാളം (Original language) OTT പ്ലാറ്റ്ഫോം: ZEE5 OTT റിലീസ് തിയതി: 19 ഡിസംബർ 2025 https://youtu.be/Cnv9cQDKGfU Pharma നിവിൻപോളി ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസ് ആണ് ഫാർമ. ഫാർമസ്യൂട്ടിക്കൽ മാഫിയയെ തുറന്നുകാട്ടന്‍ ശ്രമിക്കുന്ന ഒരു മെഡിക്കൽ റെപ്രസെന്റേറ്റീവിന്റെ പോരാട്ടമാണ് ഈ സീരീസിന്റെ ഇതിവൃത്തം. ജമ്നാപ്യാരി, ഫൈനൽസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ പി ആർ അരുൺ ആണ് ഫാർമയുടെ സംവിധായകൻ. പ്രമുഖ ബോളിവുഡ് നടൻ രജിത് കപൂർ ഈ സീരീസിൽ നിർണായക വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ശ്രുതി രാമചന്ദ്രൻ, ബിനു പപ്പു,നരേൻ തുടങ്ങിയവരാണ്…
“Emily in Paris” സീസൺ 5- ഒരു ഫ്രഞ്ച് മാർക്കറ്റിംഗ് സ്ഥാപനത്തിന് ഒരു അമേരിക്കൻ സമീപനം നൽകാൻ പാരീസിലേക്ക് പോകുന്ന അമേരിക്കക്കാരിയായ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എമിലി കൂപ്പറായി ലില്ലി കോളിൻസ് ഈ പരമ്പരയിൽ അഭിനയിക്കുന്നു. തുടർന്ന് ഉണ്ടാകുന്ന സൗഹൃദം, പ്രണയം, വെല്ലുവിളികൾ നിറഞ്ഞ ജീവിതസാഹചര്യങ്ങൾ എന്നിവ പ്രമേയമാകുന്നു. 2020ൽ ആരംഭിച്ച ആദ്യ സീസണിന്റെ അഞ്ചാം തുടർഭാഗം. ഭാഷ: ഇംഗ്ലീഷ് OTT പ്ലാറ്റ്ഫോം: Netflix OTT റിലീസ് തിയതി: 18 ഡിസംബർ 2025 https://youtu.be/uI54qqXt2r8
Fallout Season 2 “Fallout സീസൺ 2” ഒരു പൊസ്റ്റ്-അപോകലിപ്റ്റിക് (യുദ്ധാനന്തര) സയൻസ്-ഡ്രാമ സീരീസാണ്. ടിം കെയ്നും ലിയോനാർഡ് ബോയാർസ്കിയും ചേർന്ന് സൃഷ്ടിച്ച റോൾ പ്ലേയിംഗ് വീഡിയോ ഗെയിം ഫ്രാഞ്ചൈസി. 2077 ലെ മഹായുദ്ധത്തിന് രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷമാണ് കഥ നടക്കുന്നത്. ആ യുദ്ധത്തിൽ വിനാശകാരിയായ ഒരു ആണവ സ്ഫോടനം നടക്കുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങൾ. ഭാഷ: ഇംഗ്ലീഷ് — സബ്‌ടൈറ്റിലുകളോടൊപ്പം. OTT പ്ലാറ്റ്ഫോം: Amazon Prime Video. OTT റിലീസ് തിയതി: ഡിസംബർ 17, 2025 https://youtu.be/ECI3eCAxRGw
Thamma “Thamma” ഹിന്ദി-ഭാഷയിലുള്ള ഒരു ഹൊറർ, കോമഡി, ഫാന്റസി ചിത്രമാണ്. Ayushmann Khurrana, Rashmika Mandanna, Nawazuddin Siddiqui തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. നിഗൂഢയായ ഒരു സ്ത്രീയെ കണ്ടുമുട്ടുന്നതോടെ ഒരു ജേണലിസ്റ്റ് ബേതാൾ എന്ന അമാനുഷിക വ്യക്തിത്വമായി മാറുന്നു. ഒരു പ്രാചീന ശാപത്തിന്റെ ഭീഷണിയിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നു. ഭാഷ: ഹിന്ദി OTT പ്ലാറ്റ്ഫോം: Amazon Prime Video OTT റിലീസ് തിയതി: 16 ഡിസംബർ 2025 https://youtu.be/Mod_oXpftJA
Kaantha “Kaantha” 1950–കളിലെ മദ്രാസിലെ സിനിമാ വ്യവസായത്തെ പശ്ചാത്തലമാക്കി ഒരുങ്ങിയ പീരിയഡ് ത്രില്ലർ മിസ്റ്ററി ഡ്രാമയാണ്. ദുൽഖർ സൽമാൻ, ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ ദഗ്ഗുബാട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സംവിധായകനും സൂപ്പർ താരവും തമ്മിലുള്ള ആത്മബന്ധത്തിന്റെയും ഈഗോ ക്ലാഷിന്റെയും കഥയിൽ നിന്നും ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിലേക്ക് ഗതിമാറുന്ന കഥാ പശ്ചാത്തലം. ഭാഷ: തമിഴ്. മറ്റ് പ്രമുഖ ഇൻഡ്യൻ ഭാഷകളിൽ ഡബ്ബിംഗ് പതിപ്പുകളും ലഭ്യമാണ്. OTT പ്ലാറ്റ്ഫോം: Netflix OTT റിലീസ് തീയതി: 12 ഡിസംബർ 2025 https://youtu.be/jC6M3-6rhM0 Saali Mohabbat “Saali Mohabbat” 2025ലെ ഒരു ഹിന്ദി സസ്പെൻസ് ഡ്രാമാ ചിത്രമാണ്. Tisca Chopra ആദ്യമായി സംവിധാനം ചെയ്തത്. ഒരു ചെറിയ പട്ടണത്തിലെ വീട്ടമ്മയായ സ്മിത വൈകാരികവും മാനസികവുമായ സംഘർഷത്തിൽ അകപ്പെടുന്നതോടെ അവളുടെ ജീവിതം ഇരുണ്ട വഴിത്തിരിവിലേക്ക് നീങ്ങുന്നു. വിശ്വാസവഞ്ചന, വിശ്വാസം, മാറിക്കൊണ്ടിരിക്കുന്ന സ്വത്വങ്ങൾ, ബന്ധങ്ങളിലെ ധാർമ്മിക അവ്യക്തത എന്നിവ ഈ കഥയിൽ വിശദീകരിക്കപ്പെടുന്നു.…
“Superman” 2025-ലെ മൂവിയാണ് —രചനയും സംവിധാനവും ജെയിംസ് ഗൺ. ഡിസി യൂണിവേഴ്സിലെ ആദ്യ ചിത്രവും സൂപ്പർമാൻ ചലച്ചിത്ര പരമ്പരയുടെ പുനരാരംഭവും. പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും കാര്യമായി ലഭിച്ചു. തുടർഭാഗം 2027ൽ റിലീസ് ചെയ്യും. ഇതിലെ ചില കഥാപാത്രങ്ങളുടെ സ്പിൻ ഓഫ് എച്ച്ബിഒ മാക്സിൽ ഉടൻ വരുമെന്ന് റിപ്പോർട്ടുകൾ. ഭാഷ: ഇംഗ്ലീഷ്. ഇന്ത്യയിൽ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഡബ്ബിംഗ് പതിപ്പ് ലഭ്യമാകും OTT പ്ലാറ്റ്ഫോം: JioHotstar OTT റിലീസ് തിയതി: 2025 ഡിസംബർ 11 https://youtu.be/Ox8ZLF6cGM0
Percy Jackson and the Olympians സീസൺ 2, The Sea of Monsters ഇതേ പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ്. സാഹസികതയ്ക്കും ഫാന്റസിക്കും പ്രാധാന്യം നൽകിയിരിക്കുന്നു. 90 മില്ല്യൺ ഡോളർ ബജറ്റിൽ വന്ന് 201 മില്ല്യൺ ഡോളർ ബിസിനസ് നേടിയ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കപ്പെടുന്ന തുടർ ഭാഗം. ഭാഷ: ഇംഗ്ലീഷ് (Original) OTT പ്ലാറ്റ്ഫോം: JioHotstar OTT റിലീസ് തിയതി: 10 ഡിസംബർ 2025 https://youtu.be/82xS4goDWZY
Dies Irae Diés Iraé” ഒരു മലയാളം ഹൊറർ-ത്രില്ലർ ഫിലിം ആണ്. രചനയും സംവിധാനവും രാഹുൽ സദാശിവൻ. ഭൂതകാലം, ഭ്രമയുഗം എന്നിവയുടെ യൂണിവേഴ്സിൽ വരുന്ന ചിത്രം. പ്രകടനങ്ങൾ, സംവിധാനം, ഛായാഗ്രഹണം, സംഗീതം, ഹൊറർ ഘടകങ്ങൾ, തിരക്കഥ എന്നിവയിലെ മേന്മ കൊണ്ട് വിജയമായി മാറിയ ചിത്രം. പ്രണവ് മോഹൻലാൽ, സുസ്മിത ഭട്ട്, ജിബിൻ ഗോപിനാഥ്, ജയ കുറുപ്പ് എന്നിവർ പ്രധാന വേഷങ്ങളിൽ. ഭാഷ: മലയാളം OTT പ്ലാറ്റ്ഫോം: JioHotstar OTT റിലീസ് തിയതി: 5 ഡിസംബർ 2025 https://youtu.be/dqYlK26pDZw Kuttram Purindhavan: The Guilty One Kuttram Purindhavan: The Guilty One” എന്നത് ഒരു ക്രൈം-ത്രില്ലര്‍ വെബ് സീരീസ് ആണ്. ഒരു ചെറിയ പട്ടണത്തിൽ ഒരു പെൺകുട്ടിയെ കാണാതാകുന്നു. തുടർന്ന് നടക്കുന്ന അന്വേഷണങ്ങളും കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളും പ്രമേയം. പശുപതി, വിദാർത്ഥ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി എന്നിവർ പ്രധാന വേഷങ്ങളിൽ. ഭാഷ: തമിഴ് (ഒറിജിനല്‍) — കൂടാതെ ഡബ്/സബ് ചെയ്ത മലയാളം, ഹിന്ദി, തെലുങ്ക്,…
Pet Detective “The Pet Detective” ഒരു മലയാളം ആക്ഷന്‍-കോമഡി ചിത്രം ആണ്, ഷറഫുദീൻ (Sharaf U Dheen) “ടോണി ജോസ് അലുല” എന്ന കഥാപാത്രമായി അഭിനയിക്കുന്നു. ടോണി കൊച്ചിയിലെ തന്റെ പിതാവിന്റെ ഡിറ്റക്ടീവ് ഏജൻസിയിൽ ജോയിൻ ചെയ്യുന്നു. അനുപമ പരമേശ്വരൻ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തെ ഇംപ്രെസ്സ് ചെയ്യാൻ നടത്തുന്ന പരിശ്രമങ്ങളിലൂടെ മുന്നേറുന്ന കഥാഗതി. അന്താരാഷ്ട്ര കള്ളക്കടത്തുകാരുമായി ബന്ധമുള്ള ഒരു നിർണ്ണായകമായ കിഡ്നാപ്പിംഗ് നടക്കുന്നതോടെ ഗിയർ ഷിഫ്റ്റ് ആകുന്നു. തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രം. ഭാഷ: മലയാളം OTT പ്ലാറ്റ്ഫോം: ZEE5 OTT റിലീസ് തിയതി: 28 നവംബർ 2025 https://youtu.be/WTQv10OjpBg Aaryan “Aaryan” (2025) 2025-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ആര്യൻ. പ്രവീൺ കെ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിഷ്ണു വിശാൽ, ശ്രദ്ധ ശ്രീനാഥ്, മാനസ ചൗധരി എന്നിവർക്കൊപ്പം ശെല്വരാഘവനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. വിഷ്ണു വിശാൽ…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
