തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതക കേസിലെ പ്രതിയായ അഫാന്റെ (23) പിതാവ് അബ്ദുൾ റഹീം നാട്ടിൽ എത്തി. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് യാത്രാ രേഖകൾ ശരിയാക്കിയ അബ്ദുൾ റഹീം സൗദി അറേബ്യയിലെ ദമ്മാമിൽ നിന്ന് ഇന്ന് രാവിലെയാണ് നാട്ടിൽ എത്തിയത് .
വൈകാരികമായ രംഗങ്ങളാണ് വീട്ടിലുണ്ടായത് . ശേഷം കൊല്ലപ്പെട്ട രണ്ടാമത്തന്റെ മകൻ അഫ്നാൻ , ഉമ്മ ആസിയാ ബീവി, സഹോദരൻ ലത്തീഫ് , ലത്തീഫിന്റെ ഭാര്യ എന്നിവരുടെ കബറിടത്തിലെത്തി പ്രാർത്ഥന നടത്തി.കബറിടത്തിൽ പൊട്ടിക്കരഞ്ഞ അബ്ദുൽ റഹീമിനെ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാനറിയാതെ കുഴങ്ങി.
ശേഷം ഭാര്യ ഷമീനയെയും റഹീം കണ്ടു . കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ഷമീന റഹീമിനോടും പറഞ്ഞത് . ഇളയമകൻ അഫ്സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. കൊലപാതകങ്ങളെല്ലാം നടത്തിയ അഫാനെയും ഷെമീന അന്വേഷിച്ചു.