രജൗറി: ജമ്മു കശ്മീരിലെ രജൗറിയിലെ സുന്ദർബനി മേഖലയിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ നിറയൊഴിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഭീകരർക്കായി സൈന്യം തിരച്ചിൽ ശക്തമാക്കി.
കഴിഞ്ഞയാഴ്ച റിയാസി ജില്ലയിലെ സിംബ്ലി ഷാജ്രൂ മേഖലയിൽ ഭീകരരുടെ ഒളിത്താവളം സൈന്യം തകർത്തിരുന്നു. അവിടെ നിന്നും വലിയ ആയുധ ശേഖരവും പിടികൂടിയിരുന്നു. നാല് മാഗസീനുകൾ, എകെ 47 തോക്കുകൾ, വെടിയുണ്ടകൾ, ഗ്രനേഡ് ലോഞ്ചറുകൾ, ഡിറ്റണേറ്ററുകൾ എന്നിവ പിടികൂടിയവയിൽ ഉൾപ്പെടുന്നു.
മേഖലയിലെ ഭീകരർക്ക് കനത്ത തിരിച്ചടിയായാണ് സുരക്ഷാ സേനകൾ നടത്തിയ നീക്കം വിലയിരുത്തപ്പെട്ടിരുന്നത്. വ്യക്തമായ ഇന്റലിജൻസ് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചിരുന്നു.