പാലക്കാട്: അട്ടപ്പാടി അരളികോണത്തില്‍ അമ്മയെ മകന് തലയ്ക്കടിച്ചു കൊന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. രേഷി (55) ആണ് കൊല്ലപ്പെട്ടത്. ഹോളോബ്രിക്സ് കൊണ്ടു തലയ്ക്കടിച്ചുകൊലപ്പെടുത്തുകയായിരുന്നു.
മകനെ കാണാതായതിനെ തുടർന്ന് രേഷി വീടിന് പുറത്തിറങ്ങി നോക്കിയപ്പോൾ രഘു ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പ്രദേശവാസികളാണ് രേഷിയെ ചോരയില്‍ കുളിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. മകന് രഘു (35) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രഘുവിന് മാനസിക പ്രശ്നമുണ്ടെന്നാണ് പോലീസ് പറയുന്നത്. ബഹളം കേട്ട് ഓടിക്കൂട്ടിയ നാട്ടുകാരാണ് രഘുവിനെ പിടിച്ചുവെച്ചത്. രഘുവും അമ്മയുമായി ഇടയ്ക്കിടയ്ക്ക് പ്രശ്നങ്ങളുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
Discussion about this post