കൊല്ലം: പാഴ്വസ്തുക്കളിൽ നിന്നും തീ ആളിക്കത്തി സ്കൂൾ പരിസരത്ത് തീപിടുത്തം ഉണ്ടായി. ചിതറ ഗവൺമെന്റ് എൽ പി സ്കൂൾ പരിസരത്താണ് തീപിടുത്തം ഉണ്ടായത്.
ഞായറാഴ്ച ഉച്ചയോടെയാണ് സ്കൂളിന്റെ സമീപത്ത് കൂട്ടിയിട്ട പാഴ്വസ്തുകളിൽ നിന്നും തീ പടർന്നത് . തീപിടുത്ത വിവരം അറിഞ്ഞതോടെ പരിസരവാസികൾ ഫയർഫോഴ്സിനെ അറിയിച്ചു. പിന്നീട് കടയ്ക്കലിൽ നിന്നും ഫയർഫോഴ്സ് എത്തി തീ കെടുത്തുകയായിരുന്നു.
അവധി ദിവസമായിരുന്നതിനാൽ സ്കൂളിൽ ആളില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കിയെന്ന് നാട്ടുകാർ പറഞ്ഞു.
Discussion about this post