മമ്മൂട്ടിയെയും, വിനായകനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത് . സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ളതാണ് പോസ്റ്റർ. പോസ്റ്റർ പുറത്തു വിട്ട് നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
ഭ്രമയുഗം എന്ന സിനിമയുടെ ഒന്നാം വാർഷിക ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത് . ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ പോലെ ഈ കഥാപാത്രവും മമ്മൂട്ടിയുടെ കരിയറിൽ പൊൻ തൂവലാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ .സിനിമയിൽ നായകനായി എത്തുന്നത് വിനായകനാണ് . മമ്മൂട്ടി വില്ലനായാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ , കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം.