ആഗ്ര ; ഉത്തർപ്രദേശിൽ മദ്യക്കുപ്പികളുമായി എത്തിയ വാഹനം മറിഞ്ഞു . ആഗ്രയിലെ അച്നേര റായ്ബ-റുങ്കട റോഡിലാണ് അപകടം . സമീപത്തെ ബാറിലേയ്ക്ക് കൊണ്ടു വന്ന 150 ഓളം പെട്ടി വിദേശ മദ്യക്കുപ്പികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ആക്സിൽ പൊട്ടിയ വാൻ റോഡരികിലെ കടയിൽ ഇടിച്ചാണ് മറിഞ്ഞത്. കട ഉടമ കഷ്ടിച്ച് രക്ഷപ്പെട്ടു . മറിഞ്ഞ വാനിൽ നിന്ന് മദ്യക്കുപ്പികൾ എടുക്കാനെത്തിയ നാട്ടുകാരെ കൊണ്ട് റോഡ് നിമിഷങ്ങൾക്കകം നിറഞ്ഞു.
വാഹനം മറിഞ്ഞതിനെത്തുടർന്ന് വഴിയാത്രക്കാർ മദ്യക്കുപ്പികൾ കൊള്ളയടിച്ചുവെന്നും , ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ബാർ ഉടമ ജയ്വീർ സിങ് ആരോപിച്ചു.വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസും എക്സൈസ് വകുപ്പും ഉടൻ സ്ഥലത്തെത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ബാക്കിയുള്ള മദ്യക്കുപ്പികളും വാഹനവും സംഘം കസ്റ്റഡിയിലെടുത്തു