മാളികപ്പുറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണുശങ്കർ സംവിധാനം ചെയ്ത് അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണ് സുമതി വളവ് . ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സുമതി വളവ് മുരളി കുന്നും പുറത്തിന്റെ വാട്ടർമാൻ ഫിലിംസിനൊപ്പം തിങ്ക് സ്റ്റുഡിയോയും ചേർന്നാണ് നിർമ്മിക്കുന്നത് . ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ 59 ദിവസം കൊണ്ട് പൂർത്തിയായി . രണ്ടാം വളവിലേയ്ക്ക് കടക്കാൻ ഒരുങ്ങുകയാണ് ചിത്രം .
ഇപ്പോഴിതാ സുമതി വളവിനു ശേഷമുള്ള തന്റെ പ്രൊജക്ടിനെ പറ്റി പറഞ്ഞിരിക്കുകയാണ് അഭിലാഷ് പിള്ള. എം മോഹനൊപ്പമാണ് അഭിലാഷ് പിള്ളയുടെ അടുത്ത സിനിമ .
‘ കഥ പറയുമ്പോളും, മാണിക്യക്കല്ലും, അരവിന്ദന്റെ അതിഥികളും കണ്ടപ്പോൾ ആഗ്രഹിച്ചതാ മോഹനേട്ടന് വേണ്ടിയൊരു തിരക്കഥ എഴുതണമെന്ന്. സുമതി വളവ് കഴിഞ്ഞാൽ എന്റെ അടുത്ത സിനിമ മോഹനേട്ടന്റെ സംവിധാനത്തിൽ അതും ഞങ്ങൾ രണ്ട് പേരുടെയും ഇഷ്ട ജോണറിൽ, ബാക്കി വിശേഷങ്ങൾ ഉടൻ. ‘ – എന്നാണ് അഭിലാഷ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് .