നടി വീണ നായരും , ഭർത്താവ് ആർ ജെ അമാനും ഔദ്യോഗികമായി വിവാഹമോചിതരായി. കുടുംബക്കോടതിയിൽ എത്തിയാണ് വിവാഹമോചനത്തിന്റെ നടപടികൾ ഇരുവരും പൂർത്തിയാക്കിയത് . 2014 ലാണ് വീണനായരും , ആർ ജെ അമാൻ എന്ന സ്വാതി സുരേഷും വിവാഹിതരായത്. ഇരുവർക്കും ഒരു മകനുമുണ്ട്. 2022 ലാണ് ഇരുവരും പിരിയുന്നുവെന്ന രീതിയിൽ വാർത്തകൾ വന്നത്.
എന്നാൽ തങ്ങൾ ഒരുമിച്ചല്ലെന്നും, എന്നാൽ ഔദ്യോഗികമായി വേർപിരിഞ്ഞിട്ടില്ലെന്നും വീണ വ്യക്തമാക്കിയിരുന്നു. വേർപിരിഞ്ഞ് മൂന്ന് വർഷത്തിനു ശേഷമാണ് നിയമപരമായി ബന്ധം വേർപെടുത്തുന്നത് .
ജീവിതത്തിൽ താൻ സന്തോഷവതിയാണെന്നും , മകൻ തങ്ങൾക്കൊപ്പം മാറി മാറി കഴിയുകയാണെന്നും വീണ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
‘ എന്റെ മകൻ സന്തോഷവാനാണ്, ഞങ്ങൾ രണ്ടുപേരും അവനുവേണ്ടിയുള്ളതിനാൽ അവൻ ഞങ്ങളെ മിസ് ചെയ്യുന്നില്ല. അവൻ പലപ്പോഴും കണ്ണനോടൊപ്പം (അമാൻ) പുറത്തുപോകുകയും അച്ഛന്റെ സ്നേഹം ആസ്വദിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ എല്ലാം എപ്പോഴെങ്കിലും അവസാനിക്കും. പ്രശ്നങ്ങളുണ്ട്, പക്ഷേ അത് കണ്ണനും എനിക്കും ഇടയിലാണ്. ഈ അധ്യായം ഞാൻ ഉടൻ അവസാനിപ്പിക്കും, എപ്പോൾ, എങ്ങനെ എന്ന് നിങ്ങളെ അറിയിക്കും,” എന്നാണ് വീണ പറഞ്ഞിരുന്നത് .
അതേസമയം, മലയാളം ടിവി റിയാലിറ്റി ഷോ ബിഗ് ബോസിൽ പങ്കെടുത്തതിന് ശേഷം തന്റെ വിവാഹം തകർന്നുവെന്ന അഭ്യൂഹങ്ങൾ വീണ തള്ളിക്കളഞ്ഞു. “ഒരു ടിവി പ്രോഗ്രാമിന് ഒരു കുടുംബത്തെയും തകർക്കാൻ കഴിയില്ല. ബിഗ് ബോസ് കാരണം എന്റെ കുടുംബജീവിതം തകർന്നുവെന്ന് സൂചിപ്പിക്കുന്ന അഭിപ്രായങ്ങൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മഞ്ജു പത്രോസിനെക്കുറിച്ചും അവർ അങ്ങനെ തന്നെ പറയുന്നു. ഇതൊക്കെ വെറും കിംവദന്തികൾ മാത്രമാണ് ‘ എന്നും വീണ പറഞ്ഞിരുന്നു