ന്യൂഡൽഹി : സ്വർണ്ണാഭരണങ്ങൾക്കുള്ള ഇറക്കുമതി തീരുവ 20 ശതമാനമാക്കി കുറച്ച് കേന്ദ്രബജറ്റ് . സ്വർണ്ണവില പിടിച്ചു നിർത്തുന്ന പ്രഖ്യാപനങ്ങൾ സാധാരണക്കാർ ഈ ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതാണ്. നേരത്തെ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 25 ശതമാനാമായിരുന്നു. ഇതിനൊപ്പം രത്നം പതിപ്പിച്ച ആഭരണങ്ങൾക്കുള്ള ഇറക്കുമതി തീരുന 25 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായും കുറച്ചു.
ഫെബ്രുവരി രണ്ട് മുതൽ ഇത് നിലവിൽ വരും . ഇതോടെ ഇറക്കുമതി ചെയ്ത ആഭരണങ്ങൾക്ക് വില കുറയും. സ്വർണ്ണാഭരണങ്ങൾക്ക് ഉയർന്ന ഉപഭോഗമുള്ള ഇന്ത്യയിൽ തീരുവ കുറയ്ക്കാനുള്ള തീരുമാനം ആഭ്യന്തരഡിമാന്റ് വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ . പ്രത്യേകിച്ച് ലക്ഷ്വറി ആഭരണങ്ങളുടെ വിലയില്‍ ഇത് കാര്യമായ കുറവ് വരുത്തും.
ബജറ്റ് തീരുമാനം വന്നതിന് പിന്നാലെ ജുവലറി ഓഹരികൾ വലിയ മുന്നേറ്റമുണ്ടാക്കി. പി എൻ ഗാഡ്ഗിൽ ജുവലേഴ്സ് 10 ശതമാനം ഉയർന്നു.സെൻകോ ഗോൾഡ് 9.62 ശതമാനവും , കല്യാൺ 14.04 ശതമാനവും ഉയർന്നു. ടൈറ്റാന്‍ ഓഹരി 6.06 ശതമാനവും ത്രിഭോവൻദാസ് ഭീംജി സവേരി 6.81 ശതമാനവും ഉയര്‍ന്നു.