തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ വക്താവായി നിയമിച്ച് കെപിസിസി. കെ സുധാകരനാണ് സന്ദീപിനെ വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് . പുനഃസംഘടനാ പ്രക്രിയയിൽ സന്ദീപിന് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുമെന്നും സൂചനയുണ്ട് . അതിന്റെ ആദ്യപടിയാണ് പുതിയ സ്ഥാനമെന്നാണ് സൂചന.
കെപിസിസി പുനഃസംഘടനയുടെ ഭാഗമായി, കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സന്ദീപിനെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് . പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി സംസ്ഥാന നേതൃത്വവുമായി തെറ്റി സന്ദീപ് കോൺഗ്രസിലെത്തിയത് . മുമ്പ്, ടെലിവിഷൻ ചർച്ചകളിൽ ബിജെപിയുടെ മുഖമായിരുന്നു സന്ദീപ്. കെപിസിസി വക്താവ് എന്ന പുതിയ റോളോടെ, അദ്ദേഹം ഇനി മാധ്യമ ചർച്ചകളിൽ കോൺഗ്രസിനെ പ്രതിനിധീകരിക്കും.
Discussion about this post