തിരുവനന്തപുരം : സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന ചടങ്ങിനിടെ സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞു വീണു. പരേഡിനെ അഭിസംബോധൻ ചെയ്ത ഗവർണർ സംസാരിക്കുന്നതിനിടെയാണ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞു വീണത്. അദ്ദേഹത്തെ ഉടൻ തന്നെ ആംബുലൻസിലേയ്ക്ക് മാറ്റി , പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അദ്ദേഹം മടങ്ങിയെത്തി.
ഗവർണർ പരേഡ് വീക്ഷിക്കുമ്പോൾ അദ്ദേഹത്തിന് സമീപം നിൽക്കുകയായിരുന്നു കമ്മീഷണർ. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവർണർ പ്രസംഗിക്കാനായി എത്തിയപ്പോഴാണ് കമ്മീഷണർ കുഴഞ്ഞു വീണത്.മുന്നിലേയ്ക്ക് മറിഞ്ഞ് വീണ അദ്ദേഹത്തെ സഹപ്രവർത്തകർ ഓടിയെത്തി ആംബുലൻസിലേയ്ക്ക് മാറ്റുകയായിരുന്നു.
ഗവർണർ പരേഡ് വീക്ഷിക്കുമ്പോൾ അദ്ദേഹത്തിന്റെ സമീപത്തു നിൽക്കുകയായിരുന്നു കമ്മിഷണർ. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവർണർ പ്രസംഗിക്കാനായി വന്ന സമയത്താണ് കമ്മിഷണർ കുഴഞ്ഞുവീണത്. മുന്നിലേക്കു മറിഞ്ഞു വീണ അദ്ദേഹത്തെ, സഹപ്രവർത്തകർ ഓടിയെത്തി ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു.