വാഷിംഗ്ടണ്‍ : അമേരിക്കൻ പ്രസിഡന്റായി അധികാരറ്റേതിന് കടുത്ത തീരുമാനങ്ങളുമായി ഡൊണാൾഡ് ട്രംപ്. അമേരിക്കയില്‍ ഇനി മുതല്‍ സ്ത്രീ എന്നും പുരുഷനുമെന്നുമുള്ള രണ്ട് ജെന്‍ഡറുകള്‍ മാത്രമേ ഉണ്ടാകൂ എന്നും മറ്റ് വിഭാഗങ്ങളെ നിയമപരമായി അനുവദിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. 30 ലക്ഷത്തോളം വരുന്ന ട്രാൻസ്ഡെൻഡർ കമ്മ്യൂണിറ്റിയെ അംഗീകരിക്കില്ലെന്ന് കടുത്ത തീരുമാനമാണ് ട്രംപിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്നും വ്യക്തമാക്കി.
യുഎസ്- മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവിൽ ഒപ്പുവയ്ക്കാനും തീരുമാനിച്ചതായി ട്രംപ് വ്യക്തമാക്കി . മാത്രമല്ല രാജ്യത്തേയ്ക്കുള്ള എല്ലാ അനധികൃത കുടിയേറ്റവും ഉടൻ തടയും. രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന എല്ലാ ക്രിമിനൽ വിദേശികളെയും അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ച് അയയ്ക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങും.യാതൊരു തരത്തിലുള്ള പൗരത്വ നടപടികളും ഉണ്ടാകില്ല.
മെക്സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയയ്ക്കുമെന്നും നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും ട്രംപ് വ്യക്തമാക്കി. ലോകത്തെ ഏറ്റവും ശക്തമായ സൈനികശക്തിയാക്കി അമേരിക്കയെ മാറ്റുമെന്നും ട്രംപ് പറഞ്ഞു.
പാനമ കനാൽ തിരിച്ചെടുക്കും. മെക്സിക്കൻ ഉൾക്കടലിന്റെ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കി മാറ്റും. . രാജ്യത്തെ വിലക്കയറ്റവും ഇന്ധനച്ചെലവ് വർധിക്കുന്നതും തടയാൻ മന്ത്രിസഭയിലെ എല്ലാ അംഗങ്ങൾക്കും നിർദേശം നൽകും. എണ്ണ, പ്രകൃതിവാതകം ഖനനം വർധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.