ഡബ്ലിൻ/വയനാട്: വയനാട്ടിലെ നിർധന കുടുംബത്തിന് കൈത്താങ്ങായി ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ. കുടുംബത്തിന്റെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒപ്പം നിന്നിരിക്കുകയാണ് അസോസിയേഷനിലെ അംഗങ്ങൾ. ഇതോടെ കേരളത്തിൽ മൂന്നാമത്തെ വീടാണ് അസോസിയേഷൻ കൈമാറുന്നത്. ഇതിന് മുൻപ് 2019 ലും 2023 ലും സമാനമായി ഇടുക്കിയിലും അസോസിയേഷൻ വീട് വച്ച് നൽകിയിട്ടുണ്ട്.
വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിൽ വീട് നഷ്ടമായ കുടുംബത്തിനാണ് ഡിഎംഎ കൈത്താങ്ങായിരിക്കുന്നത്. വേങ്ങപ്പള്ളി പഞ്ചായത്തിലെ കുടുംബത്തിനാണ് അസോസിയേഷൻ സഹായം നൽകിയിരിക്കുന്നത്. ദുരന്തത്തിന് പിന്നാലെ തന്നെ അസോസിയേഷൻ വീട് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം തറക്കല്ലിടുകയായിരുന്നു.

