ഡബ്ലിൻ: ഡബ്ലിനിൽ ഈ വാരാന്ത്യം പൊതുഗതാഗതം തടസ്സപ്പെടും. നിർണായക അറ്റകുറ്റപ്പണികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് പൊതുഗതാഗതത്തിന് തടസ്സം നേരിടുന്നത്. നവംബർ 28,29 എന്നീതിയതികളിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്.
രണ്ട് ദിവസങ്ങളിലും ലുവാസ് റെഡ് ലൈൻ, ഡാർട്ട് ട്രെയിൻ സർവ്വീസുകൾ ഭാഗികമായി നിർത്തിവയ്ക്കും. ലുവാസ് റെഡ് ലൈനിൽ ബെൽഗാർഡ് സ്റ്റോപ്പിലും ബെൽഗാർഡ് റോഡിന് മുകളിലൂടെയുള്ള ട്രാം പാതയിലുമാണ് പ്രധാനമായും അറ്റകുറ്റപ്പണികൾ നടക്കുന്നത്. നവംബർ 27 ന് അവസാന ട്രാം സർവ്വീസ് നടത്തിയ ശേഷം റെഡ് കൗവിനും താല, സഗ്ഗാർട്ടിനും ഇടയിലുള്ളസർവ്വീസ് നിർത്തിവയ്ക്കും. പിന്നീട് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം ആയിരിക്കും സർവ്വീസ് ആരംഭിക്കുക.

