ന്യൂഡൽഹി : ഡൽഹിയിലെ ചെങ്കോട്ടയിൽ പച്ചക്കൊടി ഉയർത്തുമെന്ന് അസദുദീൻ ഒവൈസിയുടെ പാർട്ടിയായ എ ഐ എം ഐ എം ദേശീയ വക്താവ് ഷദാബ് ചൗഹാൻ . ആദ്യം ലക്നൗ കീഴടക്കുമെന്നും പിന്നീട് ചെങ്കോട്ടയിൽ പതാക ഉയർത്തുമെന്നുമാണ് ചൗഹന്റെ ഭീഷണി.
ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത് . ചെങ്കോട്ടയിൽ മുൻപും ഇത്തരത്തിൽ പതാകകൾ ഉയർത്തുമെന്ന് ഭീഷണികൾ വന്നിട്ടുണ്ടെന്നും എന്നാൽ അതൊന്നും നടപ്പായിട്ടില്ലെന്നുമാണ് സമാജ് വാദി പാർട്ടി നേതാവ് എസ് ടി ഹസൻ പറയുന്നത് . ‘ ഇന്ത്യ നാനാത്വത്തിൽ ഏകത്വമുള്ള രാജ്യമാണ്. ഇവിടെ കാവി, പച്ച , വെള്ള തുടങ്ങിയ നിറങ്ങളാണ് നമ്മുടെ സംസ്ക്കാരത്തെയും , പാരമ്പര്യത്തെയും പ്രതീകപ്പെടുത്തുന്നതെന്നും ‘ ഹസൻ പറഞ്ഞു.
നേരത്തെ അഖിലേഷ് യാദവ് രാമക്ഷേത്രം സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചതിനെതിരെയും ചൗഹാൻ രംഗത്തെത്തിയിരുന്നു. ബിജെപിയെയും, വി എച്ച്പിയെയും ന്യായീകരിക്കാനുള്ള ശ്രമമാണിതെന്നായിരുന്നു ചൗഹാന്റെ പ്രസ്താവന. മുൻപും ഒവൈസിയുടെ പാർട്ടി നേതാക്കൾ ഇത്തരം രാജ്യവിരുദ്ധമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട് . അവ വിവാദങ്ങൾക്ക് കാരണമായിട്ടുമുണ്ട്. യുപി തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് പോകാൻ ഒരുങ്ങവെയാണ് ചൗഹാന്റെ ഈ വിവാദ പരാമർശം.

