ഡബ്ലിൻ : ട്രാവലർ വിഭാഗത്തിൽപ്പെട്ട കുട്ടികളെ ശാക്തീകരിക്കുന്നതായി ചിത്രപുസ്തകം പുറത്തിറക്കി ശിശുക്ഷേമവകുപ്പ്. ‘ ഷെയ്ലാസ് ബിസി ഡേ ‘ എന്ന പേരിൽ ഇറക്കിയ പുസ്തകം ഷെയ്ല റൈലി എന്ന കുട്ടിയുടെയും, അവളുടെ കുടുംബത്തിന്റെയും ജീവിതത്തിലെ ഒരു ദിവസത്തെ കുറിച്ചാണ് പറയുന്നത്.
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെയും, സ്കൂളുകളെയും ലക്ഷ്യമിട്ടുള്ള ഏർലി സ്റ്റാർട്ട് എന്ന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ആഴ്ച്ച ഈ പുസ്തകം വിവിധ പ്രീ സ്കൂളുകളിലേയ്ക്ക് അയച്ച് കൊടുത്തിരുന്നു.
പുസ്തകത്തിൽ ട്രാവലർ വിഭാഗക്കാർ സംസാരിക്കുന്ന കാന്റ് ഭാഷയിലെ വാക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ചില വാക്കുകൾ ഐറിഷ് ഭാഷയുമായി സാമ്യമുള്ളവയാണ്.

