ഹരിദ്വാർ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവിയുടെ സംസ്ക്കാര ചടങ്ങുകൾ ഹരിദ്വാറിൽ . രാവിലെ ഒൻപത് മണിയോടെ വിലാപയാത്രയായിട്ടാണ് മൃതദേഹം ഹരിദ്വാറിലെ ചാണ്ടിഘട്ട് ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോയത്. യോഗി അടക്കമുള്ള മക്കളാണ് സാവിത്രി ദേവിയുടെ മൃതദേഹം വഹിച്ചിരുന്ന മഞ്ചം ചുമലിലേറ്റിയത് .
പൗരി ഗർവാൾ ജില്ലയിലെ യോഗിയുടെ പൂർവ്വികഗ്രാമമായ പഞ്ചൂരിൽ നിന്ന് ഹരിദ്വാറിലെത്താൻ രണ്ടരമണിക്കൂർ സമയം വേണ്ടി വരും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി , മറ്റ് മന്ത്രിമാർ , യുപി മന്ത്രിമാർ ,ബിജെപി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്രഭട്ട്, സ്വാമി രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവരും സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ . യുപി മന്ത്രി സഞ്ജയ് നിഷാദും, ദയാശങ്കറും യോഗിയ്ക്കൊപ്പമുണ്ട്. സംസ്ക്കാര കർമ്മങ്ങൾ നടക്കുന്ന സ്ഥലത്തും ഹരിദ്വാർ ജില്ലാ ഭരണകൂടം കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വാർധക്യസഹജമായ അസുഖത്തെ തുടർന്ന് സാവിത്രി ദേവി അന്തരിച്ചത് . 91 വയസായിരുന്നു.

