ന്യൂഡൽഹി ; താജ്മഹലും, ഡൽഹിയിലെ ഹുമയൂണിന്റെ ശവകുടീരവും കാണണമെന്ന പാകിസ്ഥാൻ മന്ത്രി മുസാദ് മാലിക്കിന്റെ അപേക്ഷ നിരസിച്ച് കേന്ദ്രസർക്കാർ. 22 വരെ ഡൽഹിയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണസംഘടന സിവിലൈസേഷൻസ് ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാനാണ് മുസാദിക് മാലിക് ഇന്ത്യയിലെത്തിയത്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ മന്ത്രി ഇന്ത്യയിൽ എത്തുന്നത് . ഡൽഹിയിലെത്തിയ മാലിക് തനിക്ക് താജ്മഹൽ, ഹുമയൂണിന്റെ ശവകുടീരം, ഖില റായ് പിത്തോറ, ഹസ്രത്ത് നിസാമുദ്ദീൻ ദർഗ എന്നിവിടങ്ങൾ സന്ദർശിക്കാനാണ് അനുമതി തേടിയത് .
എന്നാൽ മാലിക് എത്തിയത് ബഹുരാഷ്ട്ര പരിപാടിയിൽ പങ്കെടുക്കാനാണെന്നും മറ്റ് സ്ഥലങ്ങളിൽ പോകാൻ സുരക്ഷാ കാരണങ്ങളാൽ അനുമതി നൽകാനാകില്ലെന്നുമാണ് കേന്ദ്രസർക്കാരിന്റെ നിലപാട് . എങ്കിലും ദർഗ ഒഴിച്ച് മറ്റ് സ്ഥലങ്ങളിൽ പോകാൻ അനുമതി നൽകുന്ന കാര്യം സർക്കാർ വീണ്ടും പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.
ഇന്ത്യയിലെത്തിയ മാലിക് ഷാങ്ഹായ് ഫോറത്തിൽ പങ്കെടുക്കാനുള്ള പാകിസ്ഥാൻ തീരുമാനത്തെ പ്രശംസിച്ചാണ് സംസാരിച്ചത്.പാകിസ്ഥാന്റെ ചരിത്രം , ഭൂമിശാസ്ത്രം , സംസ്ക്കാരം എന്നിവയെ പറ്റി ഇവിടെ വന്ന് സംസാരിക്കാൻ കഴിയുന്നത് മികച്ച കാര്യമാണെന്നും മാലിക് പറയുന്നു.

