ഡബ്ലിൻ: അയർലൻഡിലെ ക്രെഡിറ്റ് യൂണിയനുകളിൽ ഉണ്ടായ സൈബർ ആക്രമണത്തിന് പിന്നാലെ അംഗങ്ങൾക്ക് മുന്നറിയിപ്പ്. അംഗങ്ങളെ തട്ടിപ്പ് സംഘങ്ങൾ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസമാണ് ക്രെഡിറ്റ് യൂണിയനുകളിൽ സൈബർ അറ്റാക്ക് ഉണ്ടായത്. ഇത് ലക്ഷക്കണക്കിന് ആളുകളുടെ വ്യക്തിവിവരങ്ങൾ ചോരുന്നതിന് കാരണം ആയി. ഈ വിവരങ്ങൾ ഉപയോഗിച്ചായിരിക്കും തട്ടിപ്പ് സംഘം ആളുകളെ ലക്ഷ്യമിടുക.
വാടക, ക്രെഷ് ഫീസ്, സ്പോർട് ക്ലബ്ബ് അംഗത്വ ഫീസ് തുടങ്ങിയ പതിവ് മേയ്മെന്റുകളെ മറയാക്കി ആയിരിക്കും തട്ടിപ്പ്. ചോർത്തിയ വിവരങ്ങൾ ഉപയോഗിച്ച് വ്യാജ സന്ദേശം അയച്ചായിരിക്കും തട്ടിപ്പ്. വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ വിവരങ്ങൾ ഉപയോഗിച്ചേക്കാം.

