ഡബ്ലിൻ : ബോക്സർ ലീ റീവ്സ് (31) അന്തരിച്ചു. ഓഗസ്റ്റിൽ ഡബ്ലിനിൽ നടന്ന മത്സരത്തിനിടെ പരിക്കേറ്റ ലീ റീവ്സ് ചികിത്സയിലായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടിരുന്നു . ഇതേ തുടർന്ന് കഴിഞ്ഞ മാസം അദ്ദേഹത്തെ ഡബ്ലിനിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. റീവ്സിന് അണുബാധ ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഇതാണ് റീവ്സിന്റെ മരണത്തിനിടയാക്കിയത്.
Discussion about this post

