ലൗത്ത്: കൗണ്ടി ലൗത്തിൽ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ സ്ത്രീകൾ അറസ്റ്റിൽ. രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയതത്. ഇരുവരുടെയും പക്കൽ നിന്ന് മോഷണ മുതലുകളും പിടിച്ചെടുത്തു.
മോഷണവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളാണ് അടുത്തിടെ ലൗത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ലൗത്തിന്റെ തെക്കൻ മേഖലയിലും ദ്രോഗെഡയിലും ഡണ്ടാൽക്കിലും വീടുകളിൽ ഗാർഡ പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് സ്ത്രീകൾ അറസ്റ്റിലായത്. സ്ത്രീകളുടെ വസ്ത്രങ്ങൾ, ക്രിസ്തുമസ് അലങ്കാരങ്ങൾ, മൂവായിരം യൂറോയിൽ കൂടുതൽ വിലമതിയ്ക്കുന്ന വീട്ടുപകരണങ്ങൾ എന്നിവയാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്.
Discussion about this post

