സ്ലൈഗോ: സ്ലൈഗോയിലെ മോഡൽ ആർട്ട്സ് സെന്ററിൽ കമ്യൂണിറ്റി ആർട്ട് എക്സിബിഷന് തുടക്കമായി. 100 ഓളം പേരുടെ സംഭാവനകളാണ് എക്സിബിഷനിൽ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. ശാരീരിക വൈകല്യം അനുഭവിക്കുന്നവർ, അഭയാർത്ഥികൾ എന്നിവരുടെ കലാസൃഷ്ടികളും മോഡൽ ആർട്ട് സെന്ററിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
പെയിന്റിംഗുകൾ, ചിത്രങ്ങൾ, സിനിമകൾ, കവിതകൾ, ആനിമേഷനുകൾ തുടങ്ങിയ നിരവധി സൃഷ്ടികളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. വിവിധ കലാസൃഷ്ടികൾ കാണുക, പരിചയപ്പെടുക എന്നതിനപ്പുറം വിവിധ കമ്യൂണിറ്റികൾ തമ്മിൽ കാണാനും സൗഹൃദം സ്ഥാപിക്കാനുമുള്ള വേദികൂടിയാണ് ഇത്. സ്ലൈഗോ സെന്റർ ഫോർ ഇൻഡിപെൻഡന്റ് ലിവിംഗ് ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
Discussion about this post

