തിരുവനന്തപുരം : സംസ്ഥാനത്ത് ആറ് മാസത്തിനിടെ ഐ എ എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി . പുതിയ എക്സൈസ് കമ്മീഷണറായി എസ് കാർത്തികേയനെ നിയമിച്ചു . ബാർ ലൈസൻ വിവാദത്തിന്റെ പേരിൽ സീറാം സാംബശിവറാവുവിനെ മാറ്റിയ തസ്തികയിലേക്ക് കാർത്തികേയനെ നിയമിച്ചിരിക്കുന്നത് . ജലവിഭവവകുപ്പിന്റെയും, ഭവന വകുപ്പിന്റെയും സ്പെഷ്യൽ സെക്രട്ടറിയുടെ അധികചുമതലയും നൽകിയിട്ടുണ്ട്.
കെ എസ് ഇ ബി എം ഡി സംസ്ഥാനത്ത് നിന്ന് മാറ്റി തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറിയാക്കിയ എം ജി രാജമാണിക്യത്തിന് ഇൻഫർമേഷൻ കേരളമിഷന്റ് എക്സിക്യൂട്ടിവ് ഡയറക്ടറുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. ടി വി സുഭാഷ് കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി തുടരും . ഭക്ഷ്യ സിവിൽ സപ്ലെസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡി ബാലമുരളിയ്ക്ക് കെഎംഎസ്സിഎല് എംഡിയുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.
അടുത്തിടെ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഗതാഗതവകുപ്പിലേയ്ക്ക് മാറ്റിയ ശർമിള മേരി ജോസഫിന് കേരള ട്രാൻസ്പോർട്ട് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപറേഷന്റെ അധിക ചുമത നൽകി . കെ എസ് ഇ ബി ചെയർമാൻ എൻ പ്രശാന്തിന് മൃഗശാല, പുരാവസ്തു , മ്യൂസിയം സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമത നൽകി. വിഴിഞ്ഞം ഇന്റനാഷണൽ സീപോർട്ട് ലിമിറ്റഡ് എം ഡി ജെറോമിക് ജോർജിൻ മാരിടൈം ബോർഡ് സി ഇ ഒ യുടെ അധികചുമതലയും നൽകി. എൻ ദേവിദാസിനെ ലൈഫ് മിഷൻ സി ഇ ഒ ആക്കി. ഇംപാക്ട് കേരള എം ഡിയെന്ന അധിക ചുമതലയും നൽകി. എസ് സുഹാസിനെ കെ ഐ ഐ ഡി സി എം ഡിയായും നിയമിച്ചു. അബ്ദുൾ നാസറിന് പാര്‍ലമെന്ററികാര്യ വകുപ്പില്‍ സ്പെഷല്‍ സെക്രട്ടറി ചുമതല നല്കി.

